Best Savings Schemes: സുരക്ഷിതമായ അഞ്ച് നിക്ഷേപ സ്കീമുകൾ, പണം നഷ്ടമാകുമെന്ന ചിന്തയേ വേണ്ട

ബോണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, സർക്കാർ പിന്തുണയുള്ള സ്കീമുകൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നിവയെല്ലാം ഇത്തരത്തിൽ സ്ഥിരമായ വരുമാനം നൽകുന്ന നിക്ഷേപങ്ങളാണ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 09:56 AM IST
  • ആർബിഐ സേവിംഗ്‌സ് ബോണ്ടിന്റെ കാലാവധി ഏഴ് വർഷമാണ്
  • എൻഎസ്‌സികൾ സുരക്ഷിതവും മൂലധന സുരക്ഷ തേടുന്നവർക്ക് ഉപയോഗപ്രദവുമാണ്
  • ഇന്ത്യയിലെ ഒരു ജനപ്രിയ ദീർഘകാല സേവിംഗ്സ് സ്കീമാണ് പിപിഎഫ്
Best Savings Schemes:  സുരക്ഷിതമായ അഞ്ച് നിക്ഷേപ സ്കീമുകൾ, പണം നഷ്ടമാകുമെന്ന ചിന്തയേ വേണ്ട

നിശ്ചിത കാലയളവിനുള്ളിൽ സ്ഥിരമായ വരുമാനം നൽകുന്ന നിക്ഷേപങ്ങളാണ് സ്ഥിരവരുമാന നിക്ഷേപ ഓപ്ഷനുകൾ. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഈ ഡെറ്റ് ഉപകരണങ്ങളുടെ ലക്ഷ്യം വരുമാനം വർദ്ധിപ്പിക്കുകയല്ല, മറിച്ച് ഗ്യാരണ്ടീഡ് നേട്ടങ്ങളോടെ മൂലധനത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. ബോണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, സർക്കാർ പിന്തുണയുള്ള സ്കീമുകൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നിവയെല്ലാം ഇത്തരത്തിൽ സ്ഥിരമായ വരുമാനം നൽകുന്ന നിക്ഷേപങ്ങളാണ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

സേവിംഗ്സ് ബോണ്ടുകൾ

ആർബിഐ സേവിംഗ്‌സ് ബോണ്ടിന്റെ കാലാവധി ഏഴ് വർഷമാണ്. നിലവിൽ, ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 8.05% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നു. ഒരു നിക്ഷേപകന് കുറഞ്ഞത് 1000 രൂപയ്ക്ക് ബോണ്ടുകളിൽ നിക്ഷേപിക്കാം. പരമാവധി പരിധി ഇല്ല.റീട്ടെയിൽ ഡയറക്ട് പോർട്ടൽ വഴി റീട്ടെയിൽ നിക്ഷേപകർക്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ സബ്‌സ്‌ക്രൈബുചെയ്യാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC)

എൻഎസ്‌സികൾ സുരക്ഷിതവും മൂലധന സുരക്ഷ തേടുന്നവർക്ക് ഉപയോഗപ്രദവുമാണ്. NSC-കൾ നിലവിൽ 7.7% നിക്ഷേപങ്ങളുടെ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു, ഐടി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവിന് അർഹതയുണ്ട്.

പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് (POMIS)

ഒറ്റ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് ഉടമസ്ഥതയിൽ 15 ലക്ഷം രൂപയും ഉള്ള അഞ്ച് വർഷത്തെ നിക്ഷേപമാണ് POMIS.  7.4% പലിശ നിരക്കാണ് സ്കീമിൽ വാഗ്ദാനം ചെയ്യുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ഇന്ത്യയിലെ ഒരു ജനപ്രിയ ദീർഘകാല സേവിംഗ്സ് സ്കീമാണ് പിപിഎഫ് . നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫിൽ നൽകുന്നത്. ഗവൺമെന്റ് ഗ്യാരണ്ടിയോടെ ഇത് പൂർണ്ണമായും സുരക്ഷിതമാണ്. പിപിഎഫിന് 15 വർഷത്തെ മെച്യൂരിറ്റി ഉണ്ട്, അത് അഞ്ച് വർഷം കൂടി നീട്ടാം. പിപിഎഫിലേക്കുള്ള സംഭാവന ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവിന് അർഹമാണ്. 

സ്ഥിര നിക്ഷേപങ്ങൾ (FD)

ബാങ്ക് എഫ്ഡികൾ ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനാണ്  രാജ്യത്തെ മുതിർന്ന പൗരന്മാർ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒന്ന് കൂടിയാണിത്. ഏതെങ്കിലും തരത്തിൽ തകരാർ സംഭവിച്ചാൽ, 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾ സർക്കാർ ഇൻഷ്വറൻസ് ലഭിക്കും. സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐയും ഐസിഐസിഐ ബാങ്കും 3%-7.1% പലിശയും HDFC 3 മുതൽ 7.2%, ആക്സിസ് ബാങ്ക് 3.5 മുതൽ 7% വരെ ഓഫർ ചെയ്യുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News