FD Interest Rates: സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ ഈ 5 ബാങ്കുകള്‍ മികച്ചത്!!

FD Interest Rates:  റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍  ഇത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കാം.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 09:59 PM IST
  • നിങ്ങള്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ആരംഭിക്കുന്നതാണ് ഉചിതം. അതിനായി നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ന്‍=ബാങ്കുകള്‍ കണ്ടെത്തുക
FD Interest Rates: സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ ഈ 5 ബാങ്കുകള്‍ മികച്ചത്!!

FD Interest Rates: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോ​ഗം തീരുമാനം പുറത്തുവന്നു. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ ആർബിഐ തീരുമാനിച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വ്യത്യാസം വരുത്താനുള്ള സാധ്യത ഏറെയാണ്‌. 

Also Read:  RBI Governor on 2000 Note: എന്തുകൊണ്ടാണ് സർക്കാർ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്? ആർബിഐ ഗവർണർ പറയുന്നു
 
മുന്‍പ് നടന്ന  രണ്ട്  പണനയ അവലോകന യോ​ഗത്തിലും  റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല, ഈ അവസരത്തില്‍ പല ബാങ്കുകളും  പലിശ നിരക്ക് കുറച്ചിരുന്നു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍  ഇത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കാം. ആക്സിസ് ബാങ്ക്, പാഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ അടക്കം അടക്കം 5 ബാങ്കുകളാണ് രണ്ട് മാസത്തിനിടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചത്.

നിങ്ങള്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ ആരംഭിക്കുന്നതാണ് ഉചിതം. അതിനായി നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന 5 ബാങ്കുകളെപ്പറ്റി അറിയാം.  

ഡിസിബി ബാങ്ക്

സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നല്‍കുന്നത് ഡിസിബി ബാങ്കാണ്. 6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 6.25%- 7.25% വരെയാണ് ബാങ്ക് നല്‍കുന്ന പ,ലിഷ നിരക്ക്. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7.25- 8% പലിശ ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 8%വും 5 വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 7.75-8%  വും പലിശ ലഭിക്കും, 5 വര്‍ഷത്തിന് മുകളില്‍ 7.75% ആണ് പലിശ നിരക്ക്.

ഇൻഡസ് ഇൻഡ് ബാങ്ക് 

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലും മികച്ച പലിശ നേടാന്‍ സാധിക്കും. സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 7.50- 7.75%  പലിശയും 5 വര്‍ഷത്തില്‍ താഴെ 7- 7.25%  പലിശയും ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 7-7.25% ആണ് പലിശ നിരക്ക്. 

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7.25- 7.75% പലിശയാണ് ലഭിക്കുക. 3 വര്‍ഷത്തില്‍ താഴെ 7.25%, 5 വര്‍ഷത്തില്‍ താഴെ 7- 7.25% പലിശയും ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 7% പലിശ നേടാം

ആര്‍ബിഎല്‍ ബാങ്ക് 

ആർബിഎൽ ബാങ്കിൽ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7- 7.80%  പലിശ ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 7.50 ശതമാനവും 5 വര്‍ഷത്തേക്ക് 7.10 ശതമാനം പലിശയുമാണ്‌ ലഭിക്കുക.

യെസ് ബാങ്ക് 

യെസ് ബാങ്ക് 6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 5-6.35 ശതമാനം പലിശ നല്‍കുന്നു. 2 വര്‍ഷത്തില്‍ താഴെ 7.50-7.75% പലിശയും 3 വര്‍ഷത്തില്‍ താഴെ 7.75% പലിശയും ലഭിക്കും. 5 വര്‍ഷത്തില്‍ താഴെ 7.25%, 5 വര്‍ഷത്തിന് മുകളില്‍ 7 ശതമാനവും പലിശ നേടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News