പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി പുതിയ ബൾക്ക് ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചു. ഇച് പ്രകാരം 175 ദിവസത്തേക്ക് 7.50 ശതമാനം പലിശക്ക് നിങ്ങൾക്ക് സ്ഥിര നിക്ഷേപങ്ങൾ നടത്താം. നേരത്തെ 6 ശതമാനമായിരുന്ന പലിശയാണ് ഇപ്പോൾ വർധിപ്പിച്ചത്.
പുതിയ പലിശ ലഭിക്കുന്നത്
രണ്ട് കോടി രൂപ മുതൽ 50 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ വരെയാണ് പുതിയ പലിശ നിരക്കെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഈ ഓഫർ പരിമിത കാലത്തേക്കാണ്. ജനുവരി ഒന്നു മുതൽ ബൾക്ക് ഡെപ്പോസിറ്റ് സ്കീമിൻറെ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
മുതിർന്ന പൗരന്മാർക്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നിരക്ക് ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭിക്കും. കുറഞ്ഞ കാലയളവ് 6 മാസമോ അതിൽ കൂടുതലോ ആണ്, പരമാവധി 3 വർഷം. 80 വയസും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ അതേ റീട്ടെയിൽ സ്ഥിര നിക്ഷേപത്തിന് 0.65 ശതമാനം അധികമായി ലഭിക്കും.
അടുത്തിടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ നിരക്കുകൾ 50 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ വർദ്ധിപ്പിച്ചിട്ടുണ്ട്,7 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് 50 ബിപിഎസ് വർദ്ധനവ്.
അടുത്തിടെ ബാങ്ക് ഓഫ് ബറോഡ 16 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കൾക്കായി സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് 'ബോബ് ബ്രോ സേവിംഗ് അക്കൗണ്ട്' ആരംഭിച്ചു. ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. ബാങ്ക് ഓഫ് ബറോഡയുടെ യുവ ഉപഭോക്താക്കൾക്കായുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്. ഈ സേവിംഗ്സ് അക്കൗണ്ടിൽ അക്കൗണ്ട് തുറക്കുന്ന ഉപഭോക്താക്കൾക്ക് ബാങ്കിൻറെ നിരവധി സൗകര്യങ്ങൾ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.