Bank of India Recruitment 2022: ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവുകള്‍, വിശദവിവരങ്ങള്‍ അറിയാം

   ബാങ്ക് ഓഫ് ഇന്ത്യയില്‍ (Bank of India - BOI) 696 ഒഴിവുകളിലേക്കുള്ള രജിസ്‌ട്രേഷൻ പ്രക്രിയ ഉടന്‍ അവസാനിക്കും.

Written by - Zee Malayalam News Desk | Last Updated : May 9, 2022, 02:24 PM IST
  • ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവുകളിലേക്കുള്ള രജിസ്‌ട്രേഷൻ പ്രക്രിയ ഉടന്‍ അവസാനിക്കും.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 10 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
  • ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് bankofindia.co.in വഴി ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
Bank of India Recruitment 2022:  ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവുകള്‍, വിശദവിവരങ്ങള്‍ അറിയാം

Bank of India Recruitment 2022:   ബാങ്ക് ഓഫ് ഇന്ത്യയില്‍ (Bank of India - BOI) 696 ഒഴിവുകളിലേക്കുള്ള രജിസ്‌ട്രേഷൻ പ്രക്രിയ ഉടന്‍ അവസാനിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  മെയ് 10 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.  ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റ്   bankofindia.co.in വഴി ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 

Bank of India Recruitment 2022:  ഒഴിവുകള്‍

റെഗുലര്‍ അടിസ്ഥാനത്തില്‍  594 ഒഴിവുകളും കരാര്‍ അടിസ്ഥാനത്തില്‍  102 ഒഴിവുകളുമാണ് ഉള്ളത്. 

Bank of India Recruitment 2022: വിദ്യാഭ്യാസ യോഗ്യത  

തസ്തികകള്‍ക്കനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയും വ്യത്യാസപ്പെടും.  ക്രെഡിറ്റ് ഓഫീസർമാർക്ക്  ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദം. കൂടാതെ എംബിഎ/പിജിഡിബിഎം/പിജിഡിഎം/പിജിബിഎം/ പിജിഡിബിഎ, ഫിനാൻസ്/ബാങ്കിംഗ്, ഫിനാൻസ് എന്നിവയിൽ സ്‌പെഷ്യലൈസേഷനും അനിവാര്യം

ഇക്കണോമിസ്റ്റ് : ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സിൽ ബിരുദാനന്തര ബിരുദം.  

സ്റ്റാറ്റിസ്റ്റിഷ്യൻ:  സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ഫുൾടൈം മാസ്റ്റർ / ബിരുദാനന്തര ബിരുദം 

സീനിയർ മാനേജർ (നെറ്റ്‌വർക്ക് സെക്യൂരിറ്റി): അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിഎസ്‌ഇ/ഇ&സി അല്ലെങ്കിൽ എംസിഎയിൽ ബിഇ/ടെക്കിൽ ഒന്നാം ഡിവിഷൻ (കുറഞ്ഞത് 60% മാർക്ക്).

ക്രെഡിറ്റ് അനലിസ്റ്റ് :  രണ്ട് വർഷത്തെ ഫുള്‍ടൈം എംബിഎ ഫിനാൻസ് / പിജിഡിഎം ഇൻ ഫിനാൻസ് / സിഎ / ഐസിഡബ്ല്യുഎ

Bank of India Recruitment 2022: തിരഞ്ഞെടുപ്പ് നടപടിക്രമം

ഓൺലൈൻ ടെസ്റ്റുകൾ,  ഗ്രൂപ്പ് ഡിസ്കഷന്‍ (GD), വ്യക്തിഗത അഭിമുഖങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

Bank of India Recruitment 2022: പരീക്ഷാ കേന്ദ്രങ്ങള്‍ 

അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പനാജി, പട്‌ന, റായ്‌പൂർ, റാഞ്ചി, ഷിംല, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഓൺലൈനായാണ് പരീക്ഷ നടത്തുക.

Bank of India Recruitment 2022:  എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ bankofindia.co.in വഴി ഓൺലൈനായി  അപേക്ഷ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  Bank of India Recruitment 2022 ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം.  

അതേസമയം,  പരീക്ഷാ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  പരീക്ഷാ തിയതി പിന്നീട്  പുറത്തുവിടുമെന്നും ഒഴിവുകളുടെ എണ്ണവും സംവരണം ചെയ്ത ഒഴിവുകളുടെ എണ്ണവും താൽക്കാലികമാണെന്നും ആവശ്യകതയനുസരിച്ച് വ്യത്യസപ്പെടാമെന്നും  ബാങ്ക് അറിയിയ്ക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News