Petrol And Diesel Price Today : പെട്രോൾ, ഡീസൽ വില കൂടി കൊണ്ടെയിരിക്കുന്നു, തിരുവനന്തപുരത്ത് പെട്രോളിന്റെ വില 103 കടന്നു

Fuel Price Hike ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 103.52 രൂപയായി. ഡീസൽ വില 96.47 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയാണ്. ഡീസലിന്റെ വില 94.82 രൂപയാണ് ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 101.96 രൂപയും ഡീസൽ വില 95 രൂപ 03 പൈസയുമാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 08:34 AM IST
  • ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 103.52 രൂപയായി. ഡീസൽ വില 96.47 രൂപയാണ്.
  • കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയാണ്. ഡീസലിന്റെ വില 94.82 രൂപയായി ഉയർന്നിട്ടുണ്ട്.
  • കോഴിക്കോട് പെട്രോൾ വില 101.96 രൂപയും ഡീസൽ വില 95 രൂപ 03 പൈസയുമാണ്.
  • അടുത്തിടെയായി ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര വിപണിയിൽ കുറയുമ്പോഴും രാജ്യത്ത് മാത്രം ഇന്ധന വില ഉയർന്ന് കൊണ്ടെ ഇരിക്കുകയാണ്.
Petrol And Diesel Price Today : പെട്രോൾ, ഡീസൽ വില കൂടി കൊണ്ടെയിരിക്കുന്നു, തിരുവനന്തപുരത്ത് പെട്രോളിന്റെ വില 103 കടന്നു

Thiruvananthapuram : ഇന്ധനവിലയിൽ (Fuel Price) വീണ്ടും വർധന. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.  ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. 

ഇതോട് കൂടി തിരുവനന്തപുരത്ത് പെട്രോൾ വില 103.52 രൂപയായി. ഡീസൽ വില 96.47 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയാണ്. ഡീസലിന്റെ വില 94.82 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 101.96 രൂപയും ഡീസൽ വില 95 രൂപ 03 പൈസയുമാണ്.

ALSO READ : Petrol And Diesel Price Today : ഇന്ധന വില വീണ്ടും കൂട്ടി, കൊച്ചിയിൽ പെട്രൊളിന്റെ വില 101 കടന്നു

രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന നിരക്കുള്ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. അവിടെ പെട്രോളിന്റെ വില ലിറ്ററിന് 112.86 രൂപയാണ്. മുംബൈയിൽ പെട്രോൾ വില 107.54 രൂപയാണ്.

ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ പെട്രോൾ വില 100 രൂപ പിന്നീട്ട് കഴിഞ്ഞിരുന്നു. ഇവിടെയെല്ലാം തന്നെ ഡീസൽ വിലയും നൂറ് രൂപയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.23 രൂപയും ബാംഗ്ലൂരിൽ 101.94 രൂപയുമാണ്.

ALSO READ : Petrol Price Today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; നട്ടം തിരിഞ്ഞ് ജനങ്ങൾ

അടുത്തിടെയായി ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര വിപണിയിൽ കുറയുമ്പോഴും രാജ്യത്ത് മാത്രം ഇന്ധന വില ഉയർന്ന് കൊണ്ടെ ഇരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്രൂഡ് ഒയിലന്റെ വിലയ്ക്ക് രണ്ട് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ : Petrol Diesel Price Kerala: പെട്രോളിന് 35 പൈസ,ഡീസലിന് 29 പൈസ ഇന്ന് ഇന്ധന വില കൂടിയത് ഇങ്ങിനെ

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് വ്യത്യസമായി രേഖപെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News