Kerala Budget 2022: ബജറ്റിനിടെ സഭയിൽ കൂട്ടച്ചിരി... വ്യവസായ മന്ത്രി പറയാൻ പറഞ്ഞെന്ന് ബാലഗോപാൽ

എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയതിന് പിന്നാലെ മൈക്കിന് മുന്നിലെത്തിയ ധനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 04:59 PM IST
  • കൈത്തറി മേഖലയ്ക്ക് പ്രഖ്യാപനങ്ങൾ നടത്തവെ, കൈത്തറി വകുപ്പിന്റെ ഉത്പന്നങ്ങൾ നല്ലതാണെന്നും കൈത്തറി ഷർട്ടിട്ട് തന്നെയാണ് താൻ ബജറ്റ് അവതരിപ്പിക്കുന്നതെന്നും ബാലഗോപാൽ സഭയെ ഓർമ്മിപ്പിച്ചു.
  • എന്നാൽ ഇക്കാര്യം തൊട്ടടുത്തിരുന്ന വ്യവസായമന്ത്രി തന്നോട് പറയാൻ പറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.
  • ഇതോടെ സഭാംഗങ്ങൾ കൂട്ടച്ചിരിയായിരുന്നു.
Kerala Budget 2022: ബജറ്റിനിടെ സഭയിൽ കൂട്ടച്ചിരി... വ്യവസായ മന്ത്രി പറയാൻ പറഞ്ഞെന്ന് ബാലഗോപാൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയുണ്ടായ ചില നിമിഷങ്ങൾ സഭയിൽ അൽപം ചിരിപടർത്തി. പതിവുപോലെ ബജറ്റ് അവതരണത്തിനായി ധനമന്ത്രിയെ സ്പീക്കര്‍ ക്ഷണിക്കുന്നു. ഉടൻ തന്നെ തയ്യാറാക്കി വെച്ചിരിക്കുന്ന ബജറ്റ് രേഖകളെടുത്ത് വായിച്ച് തുടങ്ങുക.. ഇതാണ് സാധാരണ രീതി. എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയതിന് പിന്നാലെ മൈക്കിന് മുന്നിലെത്തിയ ധനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു. 

'നമ്മള്‍ തമ്മിലുള്ള അകല്‍ച്ച കുറച്ചതോടെ മാസ്‌ക് എടുത്തിട്ട് സംസാരിക്കാന്‍ അനുവദിക്കണം', ഇതായിരുന്നു ധനമന്ത്രിയുടെ ആവശ്യം.

ഉടൻ തന്നെ സ്പീക്കറുടെ തീരുമാനവും എത്തി. സ്പീക്കർ ഇക്കാര്യത്തിലെടുത്ത നിലപാടിന് പിന്തുണയായി സഭയിൽ ചെറു ചിരിപടർന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ സഭാംഗങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചതിന് പിന്നാലെ ബാലഗോപാൽ അവതരണം തുടങ്ങി.

 

Also Read: Kerala Budget: ആരോഗ്യ മേഖലയ്ക്ക് വമ്പൻ പദ്ധതികൾ; ആർസിസി സ്റ്റേറ്റ് ക്യാൻസർ സെന്‍ററായി ഉയർത്തും

 

കൈത്തറി മേഖലയ്ക്ക് പ്രഖ്യാപനങ്ങൾ നടത്തവെ, കൈത്തറി വകുപ്പിന്റെ ഉത്പന്നങ്ങൾ നല്ലതാണെന്നും കൈത്തറി ഷർട്ടിട്ട് തന്നെയാണ് താൻ ബജറ്റ് അവതരിപ്പിക്കുന്നതെന്നും ബാലഗോപാൽ സഭയെ ഓർമ്മിപ്പിച്ചു. എന്നാൽ ഇക്കാര്യം തൊട്ടടുത്തിരുന്ന വ്യവസായമന്ത്രി തന്നോട് പറയാൻ പറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെ സഭാംഗങ്ങൾ കൂട്ടച്ചിരിയായിരുന്നു.

Also Read: Kerala Budget: വമ്പൻ പ്രഖ്യാപനങ്ങളില്ല; തൊഴിൽ മേഖലയ്ക്കായി അനുബന്ധ പദ്ധതികൾ

 

ധനമന്ത്രിയുടെ കണക്കിലെ കോടികളുടെ കിലുക്കത്തിനിടയിലും സഭാംഗങ്ങൾ ഇത്തരം നർമ്മ മുഹൂർത്തങ്ങൾ ആസ്വദിക്കുന്ന കാഴ്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനിടെ കാണാനായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News