Gold Price Today: സ്വര്‍ണവില വീണ്ടും കുതിച്ചുകയറി; എംസിഎക്സിൽ ഗ്രാമിന് 5,000 കടന്നു... വെള്ളി വിലയില്‍ നേരിയ ഇടിവ്

എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്വേഴ്‌സ് 0.17 ശതമാനം ഉയര്‍ന്നു. ഒരു ഗ്രാമിന് 5,033.1 രൂപ എന്ന നിലയിലാണ് ഇപ്പോഴത്തെ വില

Written by - Zee Malayalam News Desk | Last Updated : May 17, 2022, 12:10 PM IST
  • എംസിഎക്സിൽ (മൾട്ടി കമോഡിറ്റി എക്സ്ചേഞ്ച്) ഒരു ഗ്രാമിന്റെ വില അയ്യായിരം കവിഞ്ഞു, പവന് നാല്‍പതിനായിരവും.
  • വെള്ളിയുടെ വില കിലോഗ്രാമിന് 60,831 രൂപയാണ്
  • കഴിഞ്ഞ ദിവസം ഡോളര്‍ സൂചികയിലുണ്ടായ ഇടിവ് സ്വര്‍ണം, വെള്ളി വിപണിയിൽ പ്രതിഫലിച്ചിരുന്നു
 Gold Price Today: സ്വര്‍ണവില വീണ്ടും കുതിച്ചുകയറി; എംസിഎക്സിൽ ഗ്രാമിന് 5,000 കടന്നു... വെള്ളി വിലയില്‍ നേരിയ ഇടിവ്

കൊച്ചി/മുംബൈ: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. എംസിഎക്സിൽ (മൾട്ടി കമോഡിറ്റി എക്സ്ചേഞ്ച്) ഒരു ഗ്രാമിന്റെ വില അയ്യായിരം കവിഞ്ഞു, പവന് നാല്‍പതിനായിരവും. സ്വര്‍ണ വിലയില്‍ ഉണ്ടായ നേട്ടം എന്നാല്‍, വെള്ളി വിലയില്‍ പ്രകടമായില്ല. എംസിഎക്‌സില്‍ വെള്ളിയുടെ വിലയില്‍ 0.16 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്വേഴ്‌സ് 0.17 ശതമാനം ഉയര്‍ന്നു. ഒരു ഗ്രാമിന് 5,033.1 രൂപ എന്ന നിലയിലാണ് ഇപ്പോഴത്തെ വില. പത്ത് ഗ്രാമിന് 50,331 രൂപയും ഒരു പവന് 40,264.8 രൂപയും ആണ് വില. വെള്ളിയുടെ വില കിലോഗ്രാമിന് 60,831 രൂപയാണ്. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 0.8 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. വെള്ളിയുടെ വിലയില്‍ ഏകദേശം മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനയും പ്രകടമായിരുന്നു.

Read Also:  കുറഞ്ഞത് പോലെ തന്നെ കൂടി, സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഔണ്‍സിന് 1,825.29 ഡോളര്‍ എന്ന നിരക്കിലാണ് വിപണനം. എന്നാല്‍ വെള്ളി വിലയില്‍ 0.2 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. ഔണ്‍സിന് 21.56 ഡോളറാണ് ചൊവ്വാഴ്ചയിലെ വില. 

കഴിഞ്ഞ ദിവസം ഡോളര്‍ സൂചികയിലുണ്ടായ ഇടിവ് സ്വര്‍ണം, വെള്ളി വിപണിയെ ബാധിച്ചിരുന്നു. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില കൂടുക എന്നത് സ്വാഭാവിക പ്രതിഭാസമായിട്ടാണ് വിലയിരുത്തുന്നത്. സമാനമായ രീതിയില്‍ അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കാറുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് ഇതിന് കാരണം,

ഇതിനിടെ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടുവരികയാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. 77.69 രൂപയാണ് നിലവില്‍ ഡോളറിന്റെ വിനിമയ നിരക്ക്. ഇത് സ്വാഭാവികമായും ഇന്ത്യന്‍ വിപണിയെ പ്രപതികൂലമായി ബാധിച്ചേക്കും.

അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ കയറ്റിറക്കങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തുന്നത് റഷ്യ - യുക്രൈന്‍ യുദ്ധമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ കടുത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ധന വരവ് നിലച്ചതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയേയും റഷ്യ - യുക്രൈന്‍ യുദ്ധം ബാധിച്ചിട്ടുണ്ട്. യുദ്ധം അവസാനിക്കാതെ നിലവിലെ പ്രശ്നങ്ങൾക്ക് പ്രതിവിധിയുണ്ടാകുമെന്നും കരുതാൻ ആവില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News