Gold price: സ്വർണവില കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു

Gold price decreased: ഇന്നലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ആയി.

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 12:25 PM IST
  • ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 55 രൂപ കുറഞ്ഞു
  • ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4340 രൂപയാണ്
  • അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്
  • ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്
Gold price: സ്വർണവില കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. ഇന്ന് സ്വർണത്തിന്റെ വിപണി വില ​ഗ്രാമിന് 5250 രൂപയാണ്. ഇന്നലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ആയി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 55 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4340 രൂപയാണ്. അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.

ALSO READ: Gold Rate Today: പവന് 42160,റെക്കോർഡ് വിലയിൽ സ്വർണം; ഗ്രാമിന് 5270 രൂപ

ജനുവരി ഒന്നിന് 40,480 രൂപയിലാണ് ഈ വർഷത്തെ സ്വർണവിപണി ആരംഭിച്ചത്. എന്നാൽ ജനുവരി രണ്ടിന് 40,360 രൂപയായി കുറഞ്ഞു. ജനുവരി രണ്ടിലെ നിരക്കാണ് ഇതുവരെയുള്ള ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 2000 രൂപ വരെ ഉയർന്നതിന് ശേഷമാണ് നിലവിൽ സ്വർണത്തിന് വില കുറഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News