Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!

Kerala Gold Rate:  സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 നാണ് താഴേക്കു വന്നത്.  

Written by - Ajitha Kumari | Last Updated : Sep 10, 2024, 10:38 AM IST
  • തുടർച്ചയായ നാലാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
  • സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 നാണ് താഴേക്കു വന്നത്
  • അതിന് ശേഷം ഇതുവരെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല
Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!

തിരുവനന്തപുരം: തുടർച്ചയായ നാലാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.  സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 നാണ് താഴേക്കു വന്നത്.  

Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!

അതിന് ശേഷം ഇതുവരെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല.  ഇന്ന് ഒരു പവൻ സ്വർണത്തി ന്റെ വില 53, 440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,680 രൂപയാണ്.  20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില പതിയെ കുറയാൻ തുടങ്ങിയത്.  തുടർന്ന് നാലു ദിവസമായി അനക്കമില്ലായിരുന്നു സ്വർണ വില സെപ്റ്റംബർ 6 ന് വർധിക്കുകയായിരുന്നു ശേഷം വില കുറയുകയായിരുന്നു.

Also Read: ദീപാവലിക്ക് ശേഷം ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടവും!

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.  ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം...

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.  സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു.  സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമിലായിരുന്നു അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല.  അതുപോലെ സെപ്റ്റംബർ 10 ആയ ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ 53, 440 തന്നെ തുടരുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News