Gold Rate Today: സ്വർണവിലയിൽ വൻ കുറവ്; പവന് 120 രൂപ കുറഞ്ഞു, ഇന്നത്തെ വിപണി വില അറിയാം

Todays Gold Rate: സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 10:55 AM IST
  • ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു
  • തിങ്കളാഴ്ച 120 രൂപയാണ് കുറഞ്ഞത്
  • ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 46,360 രൂപയാണ്
Gold Rate Today: സ്വർണവിലയിൽ വൻ കുറവ്; പവന് 120 രൂപ കുറഞ്ഞു, ഇന്നത്തെ വിപണി വില അറിയാം

തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 46,360 രൂപയാണ്. 

ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും തുടരുകയാണ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 15  രൂപ കുറഞ്ഞു. ഒരു ​ഗ്രാം സ്വർണത്തിന്റെ നിലവിലെ വിപണി നിരക്ക് 5,795 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. നിലവിലെ വിപണി വില 4,790 രൂപയായി.

അതേസമയം വെള്ളിയുടെ വിപണി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 77 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ നിലവിലെ വിപണി വില 103 രൂപയാണ്.

ALSO READ: സ്വർണവില വീണ്ടും കൂടി; പവന് 120 രൂപയുടെ വർധനവ്

ഫെബ്രുവരിയിലെ സ്വർണവില ഇതുവരെ
 
ഫെബ്രുവരി 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്ന് 46,520 രൂപയായി
ഫെബ്രുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്ന് 46,640 രൂപയായി
ഫെബ്രുവരി 3 -  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 46,480 രൂപയായി
ഫെബ്രുവരി 4 - സ്വർണ വിലയിൽ മാറ്റമില്ല
ഫെബ്രുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 46,360 രൂപയായി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News