EPFO Update: ഇപിഎസ്-95 സ്കീമിൽ ഭേദഗതി, പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കും

പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ സേവന കാലാവധി   6 മാസത്തിൽ താഴെയാണ് എങ്കിലും  പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച  തുക പിൻവലിക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 03:42 PM IST
  • പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ സേവന കാലാവധി 6 മാസത്തിൽ താഴെയാണ് എങ്കിലും പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ സാധിക്കും.
EPFO Update: ഇപിഎസ്-95 സ്കീമിൽ ഭേദഗതി, പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കും

New Delhi: EPFO അക്കൗണ്ട് ഉടമകൾക്ക് സന്തോഷവാർത്ത,  EPFO നിയമങ്ങളിൽ കാര്യമായ ഭേദഗതിയുമായി കേന്ദ്ര സർക്കാർ.  

ഇപിഎഫ്‌ഒയുടെ അപെക്‌സ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ (CBT) 232-ാമത് യോഗത്തിലാണ്  ഇപിഎസ്-95 സ്‌കീമിൽ   (EPS-95 ) ഭേദഗതികൾ വരുത്തിയത്.  ഭേദഗതികൾ അനുസരിച്ച്‌  EPS-95 സ്കീമിൽ നിന്ന്  ഉപഭോക്താക്കൾക്ക് ഇനി മുതൽ  പണം പിൻവലിക്കാൻ സാധിക്കും. അതായത്, എംപ്ലോയീസ് പെൻഷൻ സ്കീം 1995 (EPS-95) പ്രകാരം  ആറ് മാസത്തിനുള്ളിൽ വിരമിക്കുന്ന വരിക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ റിട്ടയർമെന്റ് ഫണ്ട് ബോഡി EPFO ​​തിങ്കളാഴ്ച അനുമതി നൽകി.  

Also Read:   Financial Changes from November 1: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 വലിയ സാമ്പത്തിക മാറ്റങ്ങൾ

അതായത്, പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ സേവന കാലാവധി   6 മാസത്തിൽ താഴെയാണ് എങ്കിലും  പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച  തുക പിൻവലിക്കാൻ സാധിക്കും. സിബിടിയുടെ  232-ാമത് യോഗമാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. റിട്ടയർമെന്റിന് അടുത്തിരിക്കുന്ന വരിക്കാർക്ക് നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കണമെന്നായിരുന്നു യോഗം സർക്കാരിനോട് ശുപാർശ ചെയ്തത്.  

ശുപാർശ നിലവിൽ വരുന്നതോടെ ആറ് മാസത്തിൽ താഴെ സേവന കാലാവധിയുള്ള അംഗങ്ങൾക്ക് ഇപിഎസ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യം ലഭിക്കും. ഇത് സംബന്ധിച്ച അറിയിപ്പ്  കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ  പ്രസ്താവനയിൽ പറയുന്നു.

ഇതിനുപുറമെ, 34 വർഷത്തിലേറെയായി ഈ പദ്ധതിയുടെ ഭാഗമായ അംഗങ്ങൾക്ക് ആനുപാതികമായ പെൻഷൻ ആനുകൂല്യങ്ങളും ട്രസ്റ്റി ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. അതായത് , റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നിശ്ചയിക്കുന്ന സമയത്ത് പെൻഷൻകാർക്ക് കൂടുതൽ പെൻഷൻ ലഭിക്കാൻ ഈ സൗകര്യം സഹായിക്കും.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) യൂണിറ്റുകളിൽ നിക്ഷേപിക്കുന്നതിനുള്ള റിഡംഷൻ നയത്തിനും ഇപിഎഫ്‌ഒയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു . 
ഇതിനുപുറമെ, 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ്ഒയുടെ പ്രവർത്തനത്തെക്കുറിച്ച് തയ്യാറാക്കിയ 69-ാമത് വാർഷിക റിപ്പോർട്ടും അംഗീകരിച്ചു, അത് പാർലമെന്റിൽ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News