Hero Super Splendor XTEC: അതി ഗംഭീരം, ഹീറോ സൂപ്പർ സ്പ്ലെണ്ടർ എക്സ്ടെക് വിപണിയിലേക്ക്

Hero Super Splendor XTEC:  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്പ്ലെണ്ടറിന് ലഭിക്കുന്നുണ്ട്, ഇത് ബൈക്കിന് ഒരു പ്രീമിയം ലുക്ക് നൽകുന്നു

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 10:39 AM IST
  • സൂപ്പർ സ്‌പ്ലെൻഡർ XTEC-ന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നുണ്ട്
  • മെലേജിൻറെ കാര്യത്തിൽ ആകട്ടെ വാഹനം ലിറ്ററിന് 68 കി.മി വരെ
  • 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സൂപ്പർ സ്‌പ്ലെൻഡർ XTEC ന് കരുത്തേകുന്നത്
Hero Super Splendor XTEC: അതി ഗംഭീരം, ഹീറോ സൂപ്പർ സ്പ്ലെണ്ടർ എക്സ്ടെക് വിപണിയിലേക്ക്

ന്യൂഡൽഹി: സ്പ്ലണ്ടർ സീരിസിലെ ഏറ്റവും പുതിയ മോഡൽ  ഹീറോ സൂപ്പർ സ്പ്ലെണ്ടർ എക്സ്ടെക് കമ്പനി പുറത്തിറക്കി. 83,368 രൂപയാണ് ബൈക്കിൻറെ സ്റ്റാർട്ടിംഗ് പ്രൈസ്. ഇത് ഡ്രം വേരിയൻറിൻറെ വിലയാണ്. അതേസമയം ഡിസ്‌ക് വേരിയന്റിന് 87,268 രൂപയുമാണ് വില.

സൂപ്പർ സ്‌പ്ലെൻഡർ XTEC-ന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നുണ്ട്. ഇത് ഇൻകമിംഗ് കോളുകളും എസ്എംഎസ് അലേർട്ടുകളും ഫോണിന്റെ ബാറ്ററി ലെവലും കാണിക്കുന്നു. കൂടാതെ, ഇന്ധന ഉപഭോഗം സൂക്ഷ്മമായി നിരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് തത്സമയ ഇന്ധനക്ഷമത സൂചകമുണ്ട്.

READ ALSO: വീഡിയോ ചിത്രീകരണത്തിനായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസെടുത്തു

അതേസമയം മെലേജിൻറെ കാര്യത്തിൽ ആകട്ടെ വാഹനം ലിറ്ററിന്  68 കി.മി വരെ നൽകുമെന്ന് ഹീറോ അവകാശപ്പെടുന്നു.  7,500 ആർപിഎമ്മിൽ 10.84 എച്ച്‌പിയും 6,000 ആർപിഎമ്മിൽ 10.6 എൻഎമ്മും നൽകുന്ന 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സൂപ്പർ സ്‌പ്ലെൻഡർ XTEC ന് കരുത്തേകുന്നത്.

പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, വിസർ, ഡ്യുവൽ-ടോൺ സ്ട്രൈപ്പുകൾ, റിം ടേപ്പുകൾ എന്നിവയും പുതിയ മോഡലിൻറെ ഡിസൈനിൽ കൊണ്ടു വന്നിട്ടുണ്ട്.  ഗ്ലോസ് ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. ഹീറോ സൂപ്പർ സ്‌പ്ലെൻഡർ XTEC-യുടെ ബുക്കിംഗ് ഹീറോ ആരംഭിച്ചു കഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News