Gold Rate Today: ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയരുമെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവച്ച് മഞ്ഞ ലോഹം കുതിപ്പ് തുടങ്ങി. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിലെ സാഹചര്യം ആശങ്കയ്ക്ക് വഴിമാറിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധനയ്ക്ക് വഴിയൊരുക്കും എന്നാണ് നിരീക്ഷണം.
Also Read: Shah Rukh Khan: ഷാരൂഖ് ഖാന് വധഭീഷണി, നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
തിങ്കളാഴ്ച വിപണി ആരംഭിച്ചതേ സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയില്‍ വര്‍ദ്ധനയാണ് കാണുന്നത്. ശനിയായഴ്ച രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി ഒരു പവന് സ്വര്‍ണത്തിന് 680 രൂപ വര്‍ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42,680 രൂപയാണ്.
Also Read: Name Astrology: ഈ ആൺകുട്ടികൾ മികച്ച ജീവിത പങ്കാളികൾ!! പേരിന്റെ ആദ്യ അക്ഷരം പറയും
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5335 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4408 രൂപയുമാണ്.
സെപ്റ്റംബർ 26 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. തുടർന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഈ കാലയളവില്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു സ്വർണവില എത്തിയത്. ഒക്ടോബർ 5 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 41,960 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയ നിരക്ക്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.