Bajaj Finance FD: ബജാജ് ഫിനാൻസിൻറെ 39 മാസത്തെ സ്പെഷ്യൽ ടെനോർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം,ഒരിടത്തും കിട്ടാത്ത പലിശ

Bajaj Finance New Fixed Deposit Scheme: 44 മാസത്തെ സ്കീമിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ 7.95% ആണ് ഏറ്റവും ഉയർന്ന നിരക്ക്

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 02:45 PM IST
  • 39 മാസത്തെ പുതിയ കാലയളവിലേക്കുള്ള പദ്ധതിയും ഇതിലുണ്ട്
  • 15 മാസത്തെ എഫ്‌ഡിക്ക് 6.95% ആണ് ലഭിക്കുന്ന പലിശ നിരക്ക്
  • ക്യുമുലേറ്റീവ് എഫ്‌ഡിക്ക് 6.80% പലിശ
Bajaj Finance FD: ബജാജ് ഫിനാൻസിൻറെ 39 മാസത്തെ സ്പെഷ്യൽ ടെനോർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം,ഒരിടത്തും കിട്ടാത്ത പലിശ

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ബജാജ് ഫിനാൻസ് ലിമിറ്റഡ് ചൊവ്വാഴ്ച മുതൽ 39 മാസ പ്രത്യേക കാലയളവിലെ സ്ഥിര നിക്ഷേപ പദ്ധതി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചു. ഈ സ്കീമിൽ, മുതിർന്ന പൗരന്മാർക്ക് 7.85% ആയാണ് സ്ഥിരനിക്ഷേപ പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് ഇത് 7.60% ആണ്.

44 മാസത്തെ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 7.95% ആണ് ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക്. ഇതിനൊപ്പം 12-23 മാസത്തെ ക്യുമുലേറ്റീവ് എഫ്‌ഡിക്ക് 6.80% നിരക്കും ലഭിക്കും, അതേസമയം സധാരാണ ഉപഭോക്താവിനാകട്ടെ 15 മാസത്തെ എഫ്‌ഡിക്ക് 6.95% ആണ് ലഭിക്കുന്ന പലിശ നിരക്ക്.

Also Read:  Gandhi Picture on Notes: നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്താൽ വളരെ നന്ദിയുള്ളവനായിരിക്കും, തുഷാര്‍ ഗാന്ധി

“നേരത്തെ ഞങ്ങൾ ഏകദേശം 6 മാസത്തിലൊരിക്കൽ നിരക്കുകൾ മാറ്റുമായിരുന്നു, എന്നാൽ ഈ വർഷം ഞങ്ങൾ അത് കൂടുതൽ തവണ മാറ്റി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതും മറ്റ് കാരണങ്ങളുമാണ് മാറ്റത്തിന് കാരണം.എന്നാൽ, ഇത്തവണ പദ്ധതികളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഇത്തവണ ഏകദേശം 25 ബേസിസ് പോയിന്റുകളുടെ വർദ്ധനയോടെ, 39 മാസത്തെ പുതിയ കാലയളവിലേക്കുള്ള പദ്ധതിയും ഞങ്ങൾ ആരംഭിക്കുന്നു-ബജാജ് ഫിനാൻസ് ലിമിറ്റഡ് ഫിക്‌സഡ് ഡിപ്പോസിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News