മുംബൈ: പൈസയും കൊണ്ട് ബാങ്കിൽ പോയി എഫ്ഡി ഇടുന്ന കാലമൊക്കെ പോയി. ഇനി നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ബാങ്കിൽ പൈസ ഡെപ്പോസിറ്റ് ചെയ്യാം. ഉപഭോക്താക്കൾക്കായി തങ്ങളുടെ ഡിജിറ്റൽ ഫിക്സഡ് ഡെപ്പോസിറ്റ് സംവിധാനം നടപ്പാക്കുകയാണ് ആർബിഎൽ ബാങ്ക്.ബാങ്ക് ശാഖ സന്ദർശിക്കാതെ ഉപഭോക്താക്കൾക്ക് ബാങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ എഫ്ഡി ബുക്ക് ആരംഭിക്കാൻ കഴിയുമെന്ന് ആർബിഎൽ ബാങ്ക് പത്രക്കുറിപ്പിൽ പറയുന്നു.
അദ്വിതീയ ഡിജിറ്റൽ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്
ഡിജിറ്റൽ എഫ്ഡി നിക്ഷേപകർക്ക് 7.8% വരെ പലിശനിരക്കും 15 മാസം മുതൽ 725 ദിവസം വരെ കാലാവധിയും വാഗ്ദാനം ചെയ്യുന്നു.ഡിജിറ്റലായി എഫ്ഡി ട്രാക്കുചെയ്യാനും നിയന്ത്രിക്കാനും ഇതിൽ കഴിയും. ഇൻബിൽറ്റ് ഇൻഷുറൻസ് പരിരക്ഷയും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള ലളിതമായ രീതിയും ഇതിലുണ്ട്.മെഡിക്കൽ ചെലവുകൾക്ക് ദൈനംദിന ക്യാഷ് ബെനിഫിറ്റ് നൽകുന്ന ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് ബെനിഫിറ്റ് പോളിസിയും വേണമെങ്കിൽ എഫ്ഡിയുടെ നിക്ഷേപകന് തിരഞ്ഞെടുക്കാം.
ഫിക്സഡ് ഡിപ്പോസിറ്റ് രസീതുകൾ ഓൺലൈനിൽ ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആർബിഎൽ ബാങ്ക് മോബാങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇത് വഴി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കുകയും സേവനങ്ങൾ ഉപയോഗപ്പെടുത്താനാവുകയും ചെയ്യാം. എങ്ങിനെ എളുപ്പത്തിൽ ഡിജിറ്റൽ എഫ്ഡി തുറക്കാം എന്ന് പരിശോധിക്കാം.
മൂന്ന് ഘട്ടങ്ങൾ ഇവയാണ്
1. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും പാൻ വിശദാംശങ്ങളും നൽകുക
2. വീഡിയോ KYC ഉപയോഗിച്ച് KYC സ്റ്റാറ്റസ് പൂർത്തിയാക്കുക
3. ഓൺലൈൻ പേയ്മെന്റ് രീതികൾ ഉപയോഗിച്ച് എഫ്ഡിയിലേക്ക് നിക്ഷേപിക്കാം
സാധാരണ പൗരന്മാർക്ക്
സാധാരണ പൗരന്മാർക്ക് 3.50% മുതൽ 7.80% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 8.30% വരെയും പലിശനിരക്കാണ് എഫ്ഡിയിൽ ആർബിഎൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 1 ലക്ഷം 1 വർഷത്തേക്ക് നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8000 രൂപക്ക് മുകളിൽ പലിശ ലഭിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...