Indian Railways Ticket Refund Rules: നിങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്ഥിര യാത്രക്കാരനാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ സമയാസമയങ്ങളില്‍ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പണ നഷ്ടവും സമയ നഷ്ടവും സംഭവിക്കാം.
ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്‍റെ പാതയിലാണ്. ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് ഇന്യന്‍ റെയില്‍വേ നടത്തുന്ന പരിഷക്കാരങ്ങള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. കൂടാതെ, റെയിന്‍ യാത്രാ സൗകര്യങ്ങളിലും വളരെ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് വന്ദേ ഭാരത് സെമി ഹൈ സ്പീഡ് ട്രെയിനുകള്‍.
റെയില്‍വേ അനുദിനം നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് യതോരു വിധ ബുദ്ധിമുട്ടും നേരിടാതിരിക്കാന്‍ റെയില്‍വേ ഏറെ ശ്രദ്ധിക്കുന്നു.
നിങ്ങൾ പലപ്പോഴും ട്രെയിനിൽ യാത്ര ചെയ്യുനന്‍ വ്യക്തിയാണ് എങ്കില്‍ ഈ വാർത്ത നിങ്ങൾക്ക് ഏറെ സന്തോഷം നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, റീഫണ്ട് നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ ടിക്കറ്റ് റദ്ദാക്കുന്ന അവസരത്തില്‍ പണം നഷ്ടമാകും എന്ന ഭയം വേണ്ട...!!
ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്ന പുതിയ നിയമം അനുസരിച്ച് ട്രെയിന്‍ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ റീഫണ്ട് നൽകും, ഐആർസിടിസി വ്യക്തമാക്കുന്നു.
പലപ്പോഴും, ചില അടിയന്തര സാഹചര്യങ്ങൾ കാരണം, ട്രെയിൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ഒരുപക്ഷേ യാത്രക്കാര്‍ക്ക് ട്രെയിൻ ടിക്കറ്റ് റദ്ദാക്കേണ്ടിവരും. ഈയൊരു സാഹചര്യത്തില്‍ ഒരു പക്ഷേ നിങ്ങള്‍ ടിക്കറ്റിന്‍റെ പണം പ്രതീക്ഷിക്കില്ല, എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, നിങ്ങൾക്ക് ടിക്കറ്റ് റദ്ദാക്കലിന്‍റെ പണം തിരികെ ലഭിക്കും. ചാർട്ട് തയ്യാറാക്കിയതിന് ശേഷം എന്തെങ്കിലും കാരണത്താൽ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാലും റീഫണ്ട് ക്ലെയിം ചെയ്യാമെന്ന് ഇന്ത്യൻ റെയിൽവേഅറിയിയ്ക്കുന്നു.
IRCTC നല്‍കുന്ന അറിയിപ്പ് അനുസരിച്ച്, യാത്രയോ ഭാഗിക യാത്രയോ ഇല്ലാതെ ടിക്കറ്റുകൾ റദ്ദാക്കിയാൽ ഇന്ത്യൻ റെയിൽവേ പണം തിരികെ നൽകുമെന്ന് ഐആർസിടിസി അതിന്‍റെ ട്വിറ്റർ ഹാൻഡിൽ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് അറിയിച്ചു. ഇതിനായി റെയിൽവേ നിയമങ്ങൾ അനുസരിച്ച് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) സമർപ്പിക്കണം.
ഓൺലൈനായി TDR എങ്ങനെ ഫയൽ ചെയ്യാം എന്ന് നോക്കാം
ഇതിനായി നിങ്ങൾ ആദ്യം IRCTC യുടെ ഔദ്യോഗിക വെബ്സൈറ്റ് www.irctc.co.in സന്ദര്‍ശിക്കുക.
ഇനി ഹോം പേജിൽ പോയി My Account ക്ലിക്ക് ചെയ്യുക
ഇനി ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി My Transaction എന്നതിൽ ക്ലിക്ക് ചെയ്യുക
ഇവിടെ ഫയൽ TDR ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഫയൽ TDR ചെയ്യാം.
ഇവിടെ ആരുടെ പേരിലാണോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് എന്ന വിവരം കാണാം.
ഇപ്പോൾ ഇവിടെ നിങ്ങളുടെ PNR നമ്പർ, ട്രെയിൻ നമ്പർ, ക്യാപ്‌ച എന്നിവ പൂരിപ്പിച്ച് റദ്ദാക്കൽ നിയമങ്ങളുടെ ബോക്‌സിൽ ടിക്ക് ചെയ്യുക.
ഇനി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം ബുക്കിംഗ് സമയത്ത് ഫോമിൽ നൽകിയിരിക്കുന്ന നമ്പറിൽ നിങ്ങൾക്ക് ഒരു OTP ലഭിക്കും.
ഇവിടെ OTP നൽകിയ ശേഷം സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
PNR വിശദാംശങ്ങൾ പരിശോധിച്ച് ടിക്കറ്റ് റദ്ദാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങൾ പേജിൽ റീഫണ്ട് തുക കാണും.
ബുക്കിംഗ് ഫോമിൽ നൽകിയിരിക്കുന്ന നമ്പറിൽ PNR, റീഫണ്ട് വിശദാംശങ്ങൾ എന്നിവ അടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശം നിങ്ങൾക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...