Kaamyabi Ke Rang: 'കാംയാബി കേ രംഗ്': പെയിന്റിംഗ് കോൺട്രാക്ടർമാരുടെ ജൈത്ര യാത്ര ആഘോഷമാക്കി ഒരു പരമ്പര

ആകർഷകമായ ആഖ്യാനങ്ങളിലൂടെ, വർണ്ണവും സർഗ്ഗാത്മകതയും ഉള്ള പെയിന്റിം​ഗ് കോൺട്രാക്ടർമാരെ പരിചയപ്പെടുത്തുന്ന പരമ്പരയാണ് കാംയാബി കേ രം​ഗ്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 05:59 PM IST
  • പ്രൊഫഷണലായി ചിത്രീകരിച്ച 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളുടെ ഈ വാർഷിക പരമ്പര ഇന്ത്യയിലുടനീളമുള്ള പെയിന്റിംഗ് കോൺട്രാക്ടർമാർക്ക് ഒരു അംഗീകാരമായി മാറിയിരിക്കുന്നു.
  • ഓരോ വർഷം കഴിയുന്തോറും, അവരുടെ യാത്രയുടെ അവിഭാജ്യ ഘടകമായ പരീക്ഷണങ്ങളും വിജയങ്ങളും പരിവർത്തനങ്ങളും പകർത്തിക്കൊണ്ട് "കാംയാബി കേ രംഗ്" പുരോപ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Kaamyabi Ke Rang: 'കാംയാബി കേ രംഗ്': പെയിന്റിംഗ് കോൺട്രാക്ടർമാരുടെ ജൈത്ര യാത്ര ആഘോഷമാക്കി ഒരു പരമ്പര

"കാംയാബി കേ രംഗ്" (വിജയ വർണം) കേവലം ഒരു പരമ്പര മാത്രമല്ല, തൊഴിൽ മേഖലയിൽ ഉന്നതിയിലേക്ക് എത്തിയ പെയിന്റിംഗ് കോൺട്രാക്ടർമാരുടെ കലാവൈഭവത്തിന്റെയും അർപ്പണബോധത്തിന്റേയും ആഘോഷം കൂടിയാണ്. ഈ ചരിത്രപരമായ ഉദ്യമത്തിന്റെ അഞ്ചാം വർഷത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ഈ പരമ്പര എങ്ങനെ ധാരണകളെ മാറ്റിമറിച്ചുവെന്നും പെയിന്റിംഗ് വ്യവസായത്തിന്റെ മാനുഷിക വശം എങ്ങനെ പ്രദർശിപ്പിച്ചുവെന്നും ഞങ്ങൾ പ്രതിഫലിപ്പിക്കുന്നു. അതേസമയം ഈ കോൺട്രാക്ടർമാരെ വേറിട്ടു നിർത്തുന്ന വൈദഗ്ധ്യങ്ങളുടെ ആകർഷകമായ ടേപ്പ്‌സ്ട്രിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

പ്രൊഫഷണലായി ചിത്രീകരിച്ച 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളുടെ ഈ വാർഷിക പരമ്പര ഇന്ത്യയിലുടനീളമുള്ള പെയിന്റിംഗ് കോൺട്രാക്ടർമാർക്ക് ഒരു അംഗീകാരമായി മാറിയിരിക്കുന്നു. ഓരോ വർഷം കഴിയുന്തോറും, അവരുടെ യാത്രയുടെ അവിഭാജ്യ ഘടകമായ പരീക്ഷണങ്ങളും വിജയങ്ങളും പരിവർത്തനങ്ങളും പകർത്തിക്കൊണ്ട് "കാംയാബി കേ രംഗ്" പുരോപ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ്.

പെയിന്റിംഗ് കോൺട്രാക്ടർമാരുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുക, കോൺട്രാക്ടർമാരുടെ സ്റ്റീരിയോടൈപ്പുകൾ ഉടച്ചുവാർക്കുക, അവരുടെ കലയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നിവയാണ് ഇവ. കേവലം ബ്രഷ് സ്ട്രോക്കറുകൾക്കപ്പുറം, അവർ വീടുകളിൽ സന്തോഷം പകരുകയും, അന്തരീക്ഷം പുനർനിർവചിക്കുകയും, വീടുകളിൽ ആഘോഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

Also Read: Kerala Lottery result today 16 September 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യനമ്പർ ഇതാ!

ആകർഷകമായ ആഖ്യാനങ്ങളിലൂടെ, വർണ്ണവും സർഗ്ഗാത്മകതയും ഉള്ള ഈ കരകൗശല വിദഗ്ധരെ ഈ പരമ്പര നിങ്ങൾക്ക് പരിചയപ്പെടുത്തും. ഇത് ബ്രാൻഡിംഗ് മാത്രമല്ല; കോൺട്രാക്ടറുമായും ഉപഭോക്താക്കളുമായും മാസ്റ്റർസ്ട്രോക്ക് / ഏഷ്യൻ പെയിന്റ്സിനെ ബന്ധിപ്പിക്കുന്ന ഒരു പാലമാണിത്.

ഈ പരമ്പരയിലെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്ന് അകൃതിയെക്കുറിച്ചാണ്. കുട്ടിക്കാലം മുതൽ, അകൃതി നിറങ്ങളിലും ഡിസൈനിലും ആകർഷിക്കപ്പെട്ടു. വളർന്നപ്പോൾ, കുട്ടിക്കാലത്തെ താൽപ്പര്യം ഒരു ബിസിനസ്സാക്കി മാറ്റാൻ അവൾ തീരുമാനിച്ചു. ഒരു ബിസിനസുകാരി എന്ന നിലയിൽ, ഉപഭോക്തൃ സംതൃപ്തിയിൽ അകൃതി ശക്തമായി വിശ്വസിച്ചിരുന്നു. ഓരോ പ്രോജക്റ്റും നിറവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള അവസരമായി അവൾ കണക്കാക്കി.

താമസിയാതെ, അകൃതിയുടെ യാത്ര മികച്ച ഒരുവഴിത്തിരിവിലെത്തി. അവൾ പ്രദീപിനൊപ്പം ഒരുമിച്ചു യാത്രതുടർന്നു. ഊർജസ്വലരായ ഈ ജോഡി താമസിയാതെ വീടുകൾക്ക് സമഗ്രമായ പരിഹാരങ്ങൾ നൽകാൻ തുടങ്ങി. അവരുടെ സംരംഭത്തിന് "A-Z HOME SOLUTIONS" എന്ന് പേരിട്ടു. ഇത് അവരുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളുടെ എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യുന്നതിനുള്ള അവരുടെ പ്രതിബദ്ധതയുടെ തെളിവാണ്.

അടുത്തതായി ഗൗരവിനെ പരിചയപ്പെടാം. ഇൻഡോറിലെ നിരവധി ചുവരുകൾ മനോഹരമാക്കിയ തന്റെ പിതാവിനെപ്പോലെ, ഗൗരവ് ചിത്രകലയിൽ തന്റെ നിയോഗം കണ്ടെത്തി. ഗൗരവിന്റെ വിജയത്തിലേക്കുള്ള പാത വിധിയുടെ നേരിട്ടുള്ള തൂവൽ സ്പർശം ആയിരുന്നില്ല. വിവിധ മെട്രോപൊളിറ്റൻ നഗരങ്ങളിൽ അദ്ദേഹം കടന്നുചെല്ലുകയും പലതരം വിചിത്രമായ ജോലികൾ ചെയ്യുകയും ചെയ്തു. എന്നിട്ടും ചിത്രകലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം മാത്രം ഒരു ഉൾവിളിയായി അവനിൽ അവശേഷിച്ചു.  

തൻ്റെ വിജയ യാത്രയിൽ ഗൗരവ് ഏഷ്യൻ പെയിന്റ്സിൽ ഒരു പ്രധാന കൂട്ടാളിയെ കണ്ടെത്തി. അംഗീകൃത പോർട്ട്‌ഫോളിയോയിലൂടെ തന്റെ മുൻകാല വർക്കുകൾ പ്രബലരായ ഉപഭോക്താക്കളെ കാണിക്കാനുള്ള ഒരു മാർഗം ഗൗരവ് ഇപ്പോൾ കണ്ടെത്തിയിരുന്നു. ഏഷ്യൻ പെയിന്റ്‌സിന്റെ അതിനൂതനമായ സമീപനരീതി വിശാലമായ ജനവിഭാഗങ്ങളിലേക്ക് വാതിലുകൾ തുറക്കുകയും വ്യവസായത്തിൽ അതിന്റെ സാന്നിധ്യം സ്ഥാപിക്കുകയും ചെയ്തു.

പ്രൊഫഷണലിസത്തോടും അഭിലാഷങ്ങളോടും അചഞ്ചലമായ അർപ്പണബോധമുണ്ടായിരുന്നു ഗൗരവിന്. നല്ല തിളക്കത്തോടെ വീടുകൾക്ക് പെയിന്റിങ് നൽകുകയും കുടുംബത്തിന് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഓരോ ബ്രഷ്‌സ്ട്രോക്കും ഓരോ വർണ്ണ പാലറ്റും അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതായിരുന്നു.

അടുത്തതായി കേരളത്തിൽ നിന്നുള്ള അനീഷിനെ പരിചയപ്പെടാം. അഭിനിവേശം, കാഴ്ചപ്പാട്, ഒരാളുടെ വേരുകളിലേക്ക് തിരികെ നടക്കാനുള്ള ആഗ്രഹം എന്നിവയുടെ നേർസാക്ഷ്യമാണ് അദ്ദേഹത്തിന്റെ കഥ. സൗദി അറേബ്യയിൽ പെയിന്റർ ആയി ജോലി ചെയ്തിരുന്ന അമ്മാവനിൽ നിന്നാണ് അനീഷ് പെയിന്റിങിന്റെ പ്രാഥമിക പാഠങ്ങൾ നുകർന്നത്. ഒരിക്കൽ, അനീഷ് അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ്, അവന്റെ വിധി കടന്നുവന്നത്. സവിശേഷമായ കാലാവസ്ഥയുള്ള കേരളം അനീഷിന്റെ യാത്രയിൽ നിർണായക പങ്ക് വഹിച്ചു.

ഇവിടുത്തെ കാലാവസ്ഥ കേവലം ഒരു പശ്ചാത്തലം മാത്രമല്ല; ഈ ഈർപ്പമുള്ള പറുദീസയിൽ കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന മിനുക്കുപണികളും ഉപയോഗിക്കേണ്ട പെയിന്റുകളുടെയും നിറങ്ങളുടെയും തരങ്ങൾ വരെ അത് നിർദ്ദേശിച്ചു.

താമസിയാതെ, കേരളത്തിലെ പെയിന്റിങ് വിപണിയുടെ സങ്കീർണതകൾ മനസ്സിലാക്കിയ അനീഷ് സമർപ്പിതരായ ഒരു ടീമിനെ തന്നെ സംഘടിപ്പിച്ചു. ടീം വികസിക്കുന്നതിനനുസരിച്ച്, കൂടുതൽ ആകർഷകമായ ഡിസൈനുകൾ സൃഷ്ടിക്കാനുള്ള അനീഷിന്റെ അഭിലാഷങ്ങളും വികസിച്ചു. തിരിഞ്ഞുനോക്കുമ്പോൾ, കേരളത്തിൽത്തന്നെ താമസിച്ചതിൽ അനീഷ് സന്തുഷ്ടനാണ്. പെയിന്റുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തോട് മത്സരിക്കാനുള്ളത് തന്റെ പ്രിയപ്പെട്ട സംസ്ഥാനത്തോടുള്ള ഇഷ്ടം മാത്രമാണ്.

"കാംയാബി കേ രംഗിന്റെ" അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ പരമ്പര കോൺട്രാക്ടർക്ക് തിളങ്ങാൻ ഒരു വേദിയൊരുക്കുക മാത്രമല്ല, ഈ പ്രൊഫഷനുമായി ബന്ധപ്പെട്ട അപാരമായ പ്രതിഭകളിലേക്ക് ഞങ്ങളുടെ കണ്ണുകൾ തുറക്കുകയും ചെയ്തുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വിജയം തനിച്ചു നേടുന്നതല്ല, മറിച്ച് അഭിരുചിയുടെയും വൈദഗ്ധ്യത്തിന്റെയും മികവിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ് എന്ന ഓർമ്മപ്പെടുത്തലാണ് അവരുടെ കഥകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News