Gold Rate Today : ഇന്നും വില കുറഞ്ഞു; പക്ഷെ 46,000ത്തിന്റെ താഴേക്ക് സ്വർണവില എത്തുന്നില്ല

Kerala Gold Rate Today January 11 : 2024 ആരംഭിച്ച് ഇത് ഏഴാം തവണയാണ് സംസ്ഥാനത്തെ സ്വർണനിരക്കിൽ വില ഇടിവ് രേഖപ്പെടുത്തുന്നത്

Written by - Jenish Thomas | Last Updated : Jan 11, 2024, 02:45 PM IST
  • സ്വർണത്തിന് ഇന്ന് പത്ത് രൂപയാണ് കുറഞ്ഞത്
  • പവന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് 80 രൂപ
  • ഒരു ഗ്രാം സ്വർണത്തിന്റെ വില 5,760 രൂപ
  • പവന്റെ വില 46,080 രൂപയാണ്.
Gold Rate Today : ഇന്നും വില കുറഞ്ഞു; പക്ഷെ 46,000ത്തിന്റെ താഴേക്ക് സ്വർണവില എത്തുന്നില്ല

Kerala Gold Price Today 11.01.2024 : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പുതിയ വർഷം ആരംഭിച്ച് ഇത് ഏഴാം തവണയാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഒരു തവണ മാത്രമാണ് 2024ൽ ഇതുവരെ സ്വർണവില മുകളിലേക്ക് ഉയർന്നിട്ടുള്ളത്. ഇന്നും വില കുറവ് രേഖപ്പെടുത്തിയതോടെ സ്വർണവില ജനുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി. അതേസമയം 47,000ത്തിൽ ആയിരുന്നു സ്വർണവിലയിൽ തുടരെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോഴും 46,000ത്തിൽ തന്നെ തുടുരുകയാണ്. പൊന്നിന്റെ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് പത്ത് രൂപയാണ് കുറഞ്ഞത്. പവന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,760 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,080 രൂപയാണ്.

ALSO READ : Gold Rate Today : ഇന്ന് നേരിയ ആശ്വാസം; കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ സ്വർണവില

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ 

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജനുവരി 8 - 46,240 രൂപ 

ജനുവരി 9 - 46,160 രൂപ 

ജനുവരി 10 - 46,160 രൂപ

ജനുവരി 11 - 46,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News