Gold Rate Today : ഇന്നും വിലയിൽ മാറ്റമില്ല; പക്ഷെ വില കേട്ടാൽ ഞെട്ടും

Kerala Gold Rate Today March 11th 2024 : മാർച്ച് മാസം ആരംഭിച്ച് ഇന്ന് ഇതുവരെ ഒരു തവണ പോലും സ്വർണത്തിന്റെ വില താഴ്ന്നിട്ടില്ല  

Written by - Jenish Thomas | Last Updated : Mar 11, 2024, 12:11 PM IST
  • ഇന്ന് ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,075 രൂപ.
  • പവന്റെ വില 48,600 രൂപയാണ്
Gold Rate Today : ഇന്നും വിലയിൽ മാറ്റമില്ല; പക്ഷെ വില കേട്ടാൽ ഞെട്ടും

Kerala Gold Price Today 11.03.2024 : ചൂട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ മാർച്ച് മാസത്തിലെ സ്വർണവിലയാണ്. ഈ മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവില കുത്തനെ വർധിച്ച് സർവ്വകാല റെക്കോർഡിലെത്തി. ഇനി ഇപ്പോൾ സ്വർണത്തിന്റെ 50,000ത്തിലേക്ക് കുതിക്കുകയാണ്. അതേസമയം ഇന്ന് മാർച്ച് 11-ാം തീയതി ഞായറാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങൾ രേഖപ്പെടുത്തിയ തുടർ വർധനയ്ക്ക് പിന്നാലെയാണ് ഇന്നത്തെ വ്യാപാരം നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. മാർച്ച് മാസം ആരംഭിച്ച് ഇതുവരെ സ്വർണത്തിന് പവന് ഉയർന്നിട്ടുള്ളത് 2,520 രൂപയാണ്. 

ഈ മാസത്തിന്റെ തുടക്കം 46,000ത്തിൽ നിന്നിരുന്ന സ്വർണവിലയാണ് ഇപ്പോൾ 48,000 പിന്നിട്ട് 50,000ത്തിലേക്ക് അടുക്കുന്നത്. മാർച്ച് ഏഴാം തീയതിയാണ് ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുകയാണ്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.

ALSO READ : Gold Rate Today : ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ

ഇന്നത്തെ സ്വർണവില

ഇന്ന് മാർച്ച് 11-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,075 രൂപ. പവന്റെ (എട്ട് ഗ്രാം) വില 48,600 രൂപയാണ്

മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)

മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി) 

മാർച്ച് 6 - 47,760 രൂപ (200  രൂപ കൂടി)

മാർച്ച് 7 - 48,080 രൂപ (320  രൂപ കൂടി)

മാർച്ച് 8- 48,200 രൂപ (120  രൂപ കൂടി)

മാർച്ച് 9 - 48,600 രൂപ (400  രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

മാർച്ച് 10 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

മാർച്ച് 11 - 48,600 രൂപ (വിലയിൽ മാറ്റമില്ല)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വില കുറവ് രേഖപ്പെടുത്തിട്ടുണ്ട്. ഒരു ഗ്രം വെള്ളിക്ക് പത്ത് പൈസയാണ് കുറഞ്ഞത. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News