Kerala Lottery Results: ആർക്കാകും 80 ലക്ഷം അടിക്കുക? കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Karunya Plus Lottery Results: കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിക്കുക ആർക്കാണ് എന്നറിയാൻ ഉച്ചയ്ക്ക് മൂന്ന് മണി വരെ കാത്തിരിക്കണം. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 11:38 AM IST
  • 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Results: ആർക്കാകും 80 ലക്ഷം അടിക്കുക? കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കാരുണ്യ പ്ലസ് കെആർ-582 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ വൈകിട്ട് അഞ്ച് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. 

40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

Also Read: Mock Drill Accident: മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം; വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് കളക്ടറുടെ റിപ്പോർട്ട്

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News