ഷൈനിന് ഒപ്പമുള്ള ഓർമ്മകൾ പങ്ക് വെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം സൗബിൻ ഷാഹിർ. ഷൈൻ ടോം ചാക്കോയും താനും ഒരേസമയത്ത് സിനിമ മേഖലയിലേക്ക് വന്നവരാണെന്ന് സൗബിൻ പറഞ്ഞു. പല സിനിമകളിലായിരുന്നു തങ്ങൾ അഭിനയിച്ചിരുന്നതെങ്കിലും ഷൂട്ടില്ലാത്ത സമയങ്ങളിൽ ഒരുമിച്ച് ആയിരുന്നുവെന്ന് താരം പറഞ്ഞു. പച്ചകുതിരയിലാണ് തങ്ങൾ ആദ്യമായി ഒരുമിച്ച് വർക്ക് ചെയ്തതെന്നും താരം ഓർക്കുന്നു.വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ആ സമയങ്ങളിൽ ഷൈൻ ഇപ്പോൾ കാണുന്നതിൽ അപ്പുറം ആയിരുന്നുവെന്നും പബ്ലിക് ആക്കാൻ കഴിയാത്ത കുറെ വീഡിയോകൾ ഇപ്പോഴും കൈയിൽ ഉണ്ടെന്നും സൗബിൻ പറഞ്ഞു. ഒരിക്കെ ഷൈൻ തന്നെ പിടിച്ച് ഇടിച്ച സംഭവവും സൗബിൻ ഓർക്കുന്നുണ്ട്. തന്നെ പിടിച്ച് ഇടിച്ചിട്ട അത് സ്ലോ മോഷൻ വീഡിയോ എടുക്കുന്ന ഒരു ആപ്പ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് സൗബിൻ പറഞ്ഞു. ഷൈൻ ഭയങ്കര പൊളിയാണെന്നും ഷൈനിന് ഒപ്പം സമയം ചിലവഴിക്കാൻ നല്ല രസമാണെന്നും താരം പറഞ്ഞു.
ജിന്നാണ് സൗബിന്റെതായി ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന സിനിമ. ചിത്രം ഡിസംബർ 30 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജിന്നിനുണ്ട്. ചിത്രം ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റിവെക്കുകയാണെന്ന് സിദ്ധാർഥ് ഭരതൻ അറിയിക്കുകയായിരുന്നു. ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് സൗബിൻ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജിന്ന്.
സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവർ ചേർന്ന് സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിനെ കൂടാതെ ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജിലു ജോസഫ്, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ചിത്രത്തിൻറെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ദീപു ജോസഫും, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍ .സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരുമാണ്. 2015ൽ കാർ അപകടത്തെ തുടർന്ന് ചികിത്സലായിരുന്നു സിദ്ധാർഥ്, ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഒരുക്കിയ ആദ്യ ചിത്രമാണ് ജിന്ന്. ജിന്ന് സിനിമയക്ക് പുറമെ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരവും തിയറ്ററിൽ റിലീസിനായി ഒരുങ്ങുകയാണ്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക, ചതുരം എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...