National Pension Scheme : നാഷണൽ പെൻഷൻ സ്‌കീമിൽ 5000 രൂപ നിക്ഷേപിക്കൂ; മാസം 44,793 രൂപ പെൻഷൻ ലഭിക്കും

National Pension Scheme Benefits : 2004ൽ എബി വാജ്പൈ സർക്കാരിന്റെ കാലത്താണ് ദേശീയ പെൻഷൻ സ്കീം അവതരിപ്പിക്കുന്നത്.  ശമ്പളത്തിൽ നിന്നും പണം പിടിച്ച് സ്റ്റോക്ക് മാർക്കറ്റിലേക്ക് നിക്ഷേപിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 02:58 PM IST
  • 2004ൽ എബി വാജ്പൈ സർക്കാരിന്റെ കാലത്താണ് ദേശീയ പെൻഷൻ സ്കീം അവതരിപ്പിക്കുന്നത്.
  • സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണെങ്കിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും എൻപിഎസിൽ ചേരാം.
  • ശമ്പളത്തിൽ നിന്നും പണം പിടിച്ച് സ്റ്റോക്ക് മാർക്കറ്റിലേക്ക് നിക്ഷേപിക്കുകയാണ്.
  • പൂർണമായും സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണ് എൻപിഎസ്.
National Pension Scheme : നാഷണൽ പെൻഷൻ സ്‌കീമിൽ 5000 രൂപ നിക്ഷേപിക്കൂ; മാസം 44,793 രൂപ പെൻഷൻ ലഭിക്കും

റിട്ടയർമെന്റ് ജീവിതത്തിലെ പണ ചിലവുകളെ കുറിച്ചുള്ള ടെന്ഷനുകൾ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണ് നാഷണൽ പെൻഷൻ സ്‌കീം. ഇതിൽ നിക്ഷേപിക്കുക വഴി ഒരു വൻ തുക കൈയിൽ വന്ന് ചേരുകയും മാസം നല്ലൊരു തുക പെൻഷനായി ലഭിക്കുകയും ചെയ്യും. അതായത് നിങ്ങൾക്ക് റിട്ടയർമെന്റിന് ശേഷവും ഒരു സ്ഥിര വരുമാനം ഉണ്ടയായിരിക്കും. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുമില്ല. നാഷണൽ പെൻഷൻ സ്‌കീമിന്റെ ഏറ്റവും വലിയ ഗുണം നിങ്ങൾക്ക് എത്ര രൂപ പെൻഷൻ ലഭിക്കണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം എന്നുള്ളതാണ്

2004ൽ എബി വാജ്പൈ സർക്കാരിന്റെ കാലത്താണ് ദേശീയ പെൻഷൻ സ്കീം അവതരിപ്പിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണെങ്കിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും എൻപിഎസിൽ ചേരാം. ശമ്പളത്തിൽ നിന്നും പണം പിടിച്ച് സ്റ്റോക്ക് മാർക്കറ്റിലേക്ക് നിക്ഷേപിക്കുകയാണ്. പൂർണമായും സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണ് എൻപിഎസ്. പെൻഷൻ ഉപഭോക്താവ് മരണപ്പെട്ടാൽ തുക ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് ലഭിക്കും.

ALSO READ: Old Pension vs National Pension Scheme : പഴയ പെൻഷൻ സ്കീമും എൻപിഎസും തമ്മിലുള്ള വ്യത്യാസമെന്ത്? ഏതാണ് കൂടുതൽ ഗുണകരം?

നാഷണൽ പെൻഷൻ സ്‌കീമിൽ നിന്ന് ലഭിക്കുന്ന പണം എങ്ങനെ കാൽക്കുലെറ്റ് ചെയ്യാം

പ്രായം - 30 വയസ്സ്

പണം നിക്ഷേപ്പിക്കുന്ന കാലയളവ് - 30 വർഷം

പ്രതിമാസ നിക്ഷേപം  - 5,000 രൂപ

നിക്ഷേപത്തിന്റെ ഏകദേശ വരുമാനം - 10%

മൊത്തം പെൻഷൻ എമൗണ്ട്  - 1,11,98,471 രൂപ (അക്കൗണ്ട് മെച്യൂരിറ്റി എത്തുമ്പോൾ തുക പിൻവലിക്കാം)

ആന്വിറ്റി പ്ലാൻ വാങ്ങാനുള്ള തുക - 44,79,388 രൂപ

ഏകദേശ വാർഷിക നിരക്ക് 8% - 67,19,083 രൂപ

പ്രതിമാസ പെൻഷൻ- 44,793 രൂപ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News