ചെലവ് ചുരുക്കാൻ ഒല; 500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

നേരത്തെ ഒല കഫേ, ഫൂഡ് പാണ്ഡ, ഒല ഫൂഡ്‌സ് തുടങ്ങിയ സംരംഭങ്ങഉം ഒല അവസാനിപ്പിച്ചിരുന്നു. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ പദ്ധതികളും കമ്പനി പിന്‍വലിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 11:51 AM IST
  • നിലവിൽ‌ ഇലക്ട്രിക് വാഹന നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയടെ ലക്ഷ്യം.
  • 2023 ഓടെ കമ്പനി ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ചേക്കും.
  • ഇപ്പോൾ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വില്‍ക്കുന്നത്.
ചെലവ് ചുരുക്കാൻ ഒല; 500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഒല. ചെലവ് ചുരുക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. 500 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. യൂസ്ഡ് കാര്‍ വില്‍പ്പനയ്ക്കുള്ള ഒല കാര്‍സ്, ക്വിക്ക് കൊമേഴ്‌സ് ബിസിനസ് ഒല ഡാഷ് എന്നിവയുടെ പ്രവര്‍ത്തനം നിർത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം.

ടീമിലെ ജീവനക്കാരെ പെർഫോമൻസ് അടിസ്ഥാനത്തിൽ കണ്ടെത്താൻ മുതിർന്ന എക്സിക്യൂട്ടീവുകളോട് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒല ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

നേരത്തെ ഒല കഫേ, ഫൂഡ് പാണ്ഡ, ഒല ഫൂഡ്‌സ് തുടങ്ങിയ സംരംഭങ്ങഉം ഒല അവസാനിപ്പിച്ചിരുന്നു. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ പദ്ധതികളും കമ്പനി പിന്‍വലിച്ചിരുന്നു. ഒലയ്ക്ക് 1,000 -1100 ജീവനക്കാരോളം മൊബിലിറ്റി ബിസിനസില്‍ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മെയ് മാസം ഒല 1400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Also Read: PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിൽ എത്തും..!!

നിലവിൽ‌ ഇലക്ട്രിക് വാഹന നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയടെ ലക്ഷ്യം. 2023 ഓടെ കമ്പനി ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ചേക്കും. ഇപ്പോൾ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വില്‍ക്കുന്നത്. ഈ വർഷം ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ നിന്ന് 5000ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ബൈജൂസ്, അണ്‍അക്കാദമി, വേദാന്തു, കാര്‍സ്24, മീഷോ തുടങ്ങിയ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

LIC Jeevan Shiromani: നാല് വർഷത്തെ പ്രീമിയം അടച്ചാൽ മതി, ലക്ഷങ്ങൾ ഉണ്ടാക്കാവുന്ന ഏൽഐസി പോളിസി

ന്യൂഡൽഹി:എൽഐസി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി മാത്രമല്ല, ഏറ്റവും വിശ്വസനീയമായ കമ്പനി കൂടിയാണ്.ലക്ഷക്കണക്കിന് ആളുകൾ ഇൻഷുറൻസ് എടുക്കാൻ എൽഐസിയെ ആശ്രയിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്.എൽഐസിക്ക് ഇത്തരത്തിൽ നിരവധി പ്ലാനുകളുണ്ട്. അത് വഴി നിങ്ങൾക്ക് ഒരു മികച്ച വരുമാനം ലഭിക്കും.

എൽഐസിയുടെ ജീവൻ ശിരോമണി പോളിസിയും അത്തരമൊരു പ്ലാനാണ് വരുമാനം മാത്രമല്ല ഇതിലൂടെ നിരവധി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. പ്രീമിയം പേയ്‌മെന്റ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ജീവൻ ശിരോമണി പോളിസി.

കുറഞ്ഞത് ഒരു കോടി രൂപയുടെ അടിസ്ഥാന തുകയിലാണ് ഈ പ്ലാൻ എടുക്കേണ്ടത്. പരമാവധി എത്ര രൂപ വേണമെങ്കിവും സം ആക്കാം.വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ, പ്രതിമാസ അടിസ്ഥാനത്തിൽ വേണമെങ്കിലും നിങ്ങൾക്ക് പ്രമീയവും അടക്കാം എന്നതാണ് പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News