Paytm Cashback offer: പേടിഎം ബമ്പര്‍ ക്യാഷ്ബാക്ക് ഓഫര്‍...!! ഒരു ലക്ഷം രൂപ വരെ നേടാം

ഉത്സവകാലത്ത് അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി  Paytm.

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 08:06 PM IST
  • ഉത്സവകാലത്ത് അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി Paytm.
  • ഈ ഓഫര്‍ വഴി ദിവസവും ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ക്യാഷ്ബാക്ക് ലഭിക്കും.....!!
  • പേടിഎം ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെയെല്ലാം കാഷ്ബാക്ക് നേടാനാവും...!!.
Paytm Cashback offer: പേടിഎം ബമ്പര്‍ ക്യാഷ്ബാക്ക് ഓഫര്‍...!! ഒരു ലക്ഷം രൂപ വരെ നേടാം

Paytm Cashback offer: ഉത്സവകാലത്ത് അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി  Paytm.

FinTech കമ്പനികളിലെ പ്രമുഖരായ പേടിഎം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫര്‍ ആണ്  ഉപഭോക്താക്കൾക്കായി  അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഒക്ടോബർ 14 നാണ് ഈ ബമ്പര്‍ പദ്ധതി Paytm ആരംഭിച്ചിരിയ്ക്കുന്നത്.   ഈ ഓഫര്‍  വഴി  ദിവസവും  ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ക്യാഷ്ബാക്ക് ലഭിക്കും.....!! പേടിഎം ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെയെല്ലാം  കാഷ്ബാക്ക് നേടാനാവും...!!.

ഈ പദ്ധതി   പ്രകാരം നവംബർ 14 വരെ ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നേടാന്‍ അവസരമുണ്ട്.   പുറമെ 10,000 പേർക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. മറ്റൊരു 10,000 പേർക്ക് 50 രൂപ വീതവും ലഭിക്കും.  ഈ പദ്ധതിയ്ക്കായി  കമ്പനി  100 കോടി രൂപയാണ്  നീക്കിവെച്ചിരിക്കുന്നത്.

Also Read: COVID Vaccine സ്റ്റോക്ക് നിങ്ങളുടെ സമീപത്തെ കേന്ദ്രത്തിൽ വന്നാൽ PayTM നിങ്ങളെ അറിയിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

Paytm -ന്‍റെ  ഈ പ്രചാരണത്തിന് കീഴിൽ, കമ്പനി പ്രത്യേകമായി ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതു കൂടാതെ, ഇന്ത്യയിലെ മിക്കവാറും എല്ലാ ജില്ലകളിലേയും ഉപഭോക്താക്കൾക്കായുള്ള വിപണന പ്രചാരണമായി കമ്പനി 'Paytm Cashback Dhamaka' ആരംഭിച്ചു കഴിഞ്ഞു.

Also Read: Fixed Deposit: സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈ സ്വകാര്യ ബാങ്കുകള്‍ നല്‍കും ഉയര്‍ന്ന പലിശ

പേടിഎമ്മിന്‍റെ  ഉദ്ദേശ്യം എന്താണ്?  (What is the aim of Paytm Cash back offer?) 
കമ്പനിയുടെ  പ്രചാരണത്തോടൊപ്പം  ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുക എന്നതും കമ്പനി ലക്ഷ്യമിടുന്നുണ്ട്.   പേടിഎം യുപിഐയെക്കുറിച്ചും  കമ്പനി ഉപഭോക്താക്കൾക്ക് അവബോധം നൽകും. 

ക്യാഷ്ബാക്ക് എങ്ങനെ നേടാമെന്ന് അറിയാമോ?  (How to get Cash Back from Paytm?)
  
ഐഫോണ്‍, ടി20 ലോകകപ്പ് ടിക്കറ്റുകള്‍, ഷോപ്പി൦ഗ്  വൗച്ചറുകള്‍, റിവാര്‍ഡ്‌സ് പോയിന്റുകള്‍ തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് റീചാര്‍ജുകള്‍, ബില്ലുകള്‍ അടയ്ക്കല്‍, പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, യാത്ര ടിക്കറ്റുകള്‍ (വിമാനം, ട്രെയിന്‍, ബസ്) ബുക്ക് ചെയ്യുക, ക്രെഡിറ്റ് ബില്‍ അടയ്ക്കുക, ഇന്ധനം നിറയ്ക്കല്‍, സിനിമ ടിക്കറ്റ് ബുക്കി൦ഗ് , ഫാസ്ടാഗ് പേയ്‌മെന്റ്, ജനറല്‍ സ്റ്റോറുകളില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, ഷോപ്പി൦ഗ്  മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങളിലെ ബില്ലടയ്ക്കാൻ ആപ്പ് ഉപയോഗിക്കുമ്പോഴും കാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി അനുവദിച്ചിട്ടുള്ള payament സംവിധാനങ്ങൾ വഴി മാത്രമേ ഓഫര്‍ ലഭിക്കൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

 

Trending News