Fuel Price Hike: പെട്രോൾ ഡീസൽ വില ഇന്നും വർധിച്ചു

Fuel Price Hike: ഈ ആഴ്ച മൂന്നാം തവണയും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ഈ ആഴ്ച മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 06:52 AM IST
  • ഇന്ന് പെട്രോളിനും ഡീസലിനും വില വർധിച്ചു
  • ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.81 രൂപയാണ്
  • അതേസമയം ഡീസൽ ലിറ്ററിന് 89.07 രൂപയാണ്
Fuel Price Hike: പെട്രോൾ ഡീസൽ വില ഇന്നും വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയുമാണ് വര്‍ദ്ധിച്ചത്. പുതിയ നിരക്ക് അർദ്ധരാത്രി മുതൽ പ്രാബല്യത്തില്‍ വന്നു. 

ഈ ആഴ്ച മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു. ഇതിനു മുൻപ് 137  ദിവസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു.  

Also Read: PNG Price Hike: പെട്രോള്‍, ഡീസല്‍, LPGയ്ക്ക് പിന്നാലെ PNGയ്ക്കും വില വര്‍ദ്ധിച്ചു, അറിയാം പുതിയ നിരക്കുകള്‍

എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഇന്ധന വില കുത്തനെ ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇന്ധന വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ടുതന്നെ വില പതുക്കെ കൂടാനാണ് സാധ്യത. 

Also Read: Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.01 രൂപയായി.  ഡീസലിന്റെ നിരക്ക് 86.67 ആയി ഉയർന്നിട്ടുണ്ട്. മുംബൈയിൽ പെട്രോളിന് 111.67 രൂപയും ഡീസലിന് 95 .85 രൂപയുമായിട്ടുണ്ട്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News