Petrol Diesel Price Hike: പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവ് തുടരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ 13 ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്.
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. അർധരാത്രിയോടെ പെട്രോളിന് കൂടിയത് 87 പൈസയും ഡീസലിന് 85 പൈസയും കൂടി. ഇന്നും ഇന്ധനവില ഉയർന്നതോടെ കൊച്ചിയിൽ പെട്രോൾ വില 112.89 രൂപയിലെത്തി. ഡീസലിന് 99.86 രൂപ. അതേസമയം തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസൽ വില 102 രൂപയ്ക്കടുത്തെത്തി.
Petrol Diesel Price Hike: രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില കുതിക്കുകയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ ഇത് 10 മത്തെ തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്.
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഒൻപത് ദിവസത്തിനിടെ എട്ടാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോളിനും ഡീസലിനും ഇതിനോടകം ആറ് രൂപയിലധികം കൂടിയിട്ടുണ്ട്. ഇത് മൂലം നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയിലും നിരക്കിലും വർധനവ് ഉണ്ടായേക്കും.
Petrol Diesel Price: ഇന്ധന വില കുതിക്കുന്നു (Fuel Price Hike). കഴിഞ്ഞ ആറു ദിവസമായി അഞ്ചാം തവണയാണ് ഇന്ന് ഇന്ധനവില വർധിച്ചത്. രാജ്യത്ത് അർധ രാത്രിയോടെയാണ് ഇന്ധന വില വീണ്ടും വർധിച്ചത്.
Fuel Price Hiked: നാലാം ദിനവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. ശരിക്കും പറഞ്ഞാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്തെ ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിനാംപ്രതി കൂട്ടുകയാണ്.
പൊതുമേഖല ബസ് സർവീസുകൾ, വലിയ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ വൻ തോതിൽ ഡീസൽ-പെട്രോൾ ഉപഭോഗം വരുന്ന വിഭാഗത്തിൽ പെടുന്നവർ സാധാരണയായി പമ്പിൽ നിന്നും വാങ്ങിക്കാതെ നേരിട്ട് എണ്ണക്കമ്പനികളിൽ ഇന്ധനമെത്തിച്ച് ഉപയോഗിക്കുന്നവരെയാണ് ബൾക്ക് ഉപഭോക്താക്കൾ എന്ന് വിളിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.