New Delhi: ബാങ്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് പോലെതന്നെ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് പോസ്റ്റ് ഓഫീസും ചാര്‍ജുകള്‍ ഈടാക്കും.
അതായത് ഉപയോക്താക്കള്‍ക്ക് ഒരു മാസത്തില്‍ ATM കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താവുന്ന സാമ്പത്തിക ഇടപാടുകള്‍ക്കും അതുപോലെ തന്നെ സാമ്പത്തികേതര ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസും (Post Office) പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താവിന്‍റെ ഫോണിലേക്ക് എത്തുന്ന SMS അലേര്‍ട്ട് സേവനത്തിനും ചാര്‍ജ് ഈടാക്കും.
ഒന്നാം തിയതി മുതല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ ATM സേവന ചാര്‍ജ് നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
Also Read: Post office ന്റെ ഈ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും, അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ ലഭിക്കും..!
ATM ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ ഈ വിവരങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം. സാമ്പത്തിക
ഇടപാടുകള്‍ക്കായി അധിക ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, പുതിയ ATM ലഭിക്കുന്നതിനും പിന്‍ നമ്പര്‍ പുതുക്കുന്നതിനും തപാല്‍ വകുപ്പ് അധിക ചാര്‍ജുകള്‍ ഈടാക്കും എന്ന കാര്യം മറക്കരുത്,
പോസ്റ്റ് ഓഫീസിന്‍റെ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച് ATM വഴി നടത്താവുന്ന സൗജന്യ ഇടപാടുകള്‍ അഞ്ചാണ്. ആറാം തവണ മുതല്‍ നടത്തുന്ന ഓരോ ഇടപാടിനും 5 രൂപയും GSTയും ചേര്‍ന്ന തുക ചാര്‍ജായി നല്‍കേണ്ടതായി വരും.
അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും, നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളാണ് ലഭിക്കുക. അതിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും 8 രൂപയും GST യും ചേര്‍ന്ന തുക ഈടാക്കും.
കൂടാതെ, ATM അല്ലെങ്കില്‍ Debit Card മെയിന്റനന്‍സ് ചാര്‍ജായി 125 രൂപയും GSTയും ചേര്‍ന്ന തുകയാണ് ഈടാക്കുന്നത്. 2022 സെപ്റ്റംബര്‍ 30 വരെ ഈ ചാര്‍ജ് ആണ് നിലവിലുണ്ടാവുക.
SMS സന്ദേശങ്ങള്‍ക്കും പോസ്റ്റ് ഓഫീസ് ചാര്‍ജ് ഈടാക്കും. ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ മൊബൈലിലേക്ക് നല്‍ക്കുന്ന SMS അലേര്‍ട്ടുകള്‍ക്കും ചാര്‍ജുകള്‍ ഈടാക്കും. ഇതുപ്രകാരം ഉപയോക്താക്കളില്‍ നിന്നും 12 +GST ആണ് പോസ്റ്റ് ഓഫീസ് ഈടാക്കുക. ഇത് വാര്‍ഷിക തുകയാണ്.
അഥവാ ഉപയോക്താവിന്‍റെ കൈയ്യില്‍ നിന്നും ഇന്ത്യ പോസ്റ്റ് ATM കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകരം പുതിയ ATM കാര്‍ഡ് ലഭിക്കാന്‍ 300 രൂപയും GST യും ചേര്‍ന്ന തുകയാണ് പോസ്റ്റ് ഓഫീസ് ഈടാക്കുക. ATM PIN മാറ്റുവാനും പോസ്റ്റ് ഓഫീസ് ചാര്‍ജ് ഈടാക്കും. 50 രൂപയും GSTയും ചേര്‍ന്ന തുകയാണ് ഡ്യൂപ്ലിക്കേറ്റ് പിന്‍ ലഭിക്കുന്നതിനായി ഉപയോക്താവ് നല്‍കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...