Fact Check: മുദ്ര സ്കീമിന് കീഴിൽ കേന്ദ്ര സർക്കാർ ഒരു ലക്ഷം രൂപ വായ്പ നൽകുന്നുണ്ടോ? വസ്തുത എന്താണ്?

Fact Check:  പിഎം മുദ്ര യോജനയ്ക്ക് (PM Mudra Yojana) കീഴിൽ 1,750 രൂപ ലോൺ എഗ്രിമെന്‍റ് ചാർജായി അടച്ചാൽ 1,00,000 രൂപ വായ്പ അനുവദിക്കുമെന്നാണ് ഈ സന്ദേശത്തിൽ അവകാശപ്പെടുന്നത് 

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 02:17 PM IST
  • പിഎം മുദ്ര യോജനയ്ക്ക് (PM Mudra Yojana) കീഴിൽ 1,750 രൂപ ലോൺ എഗ്രിമെന്‍റ് ചാർജായി അടച്ചാൽ 1,00,000 രൂപ വായ്പ അനുവദിക്കുമെന്നാണ് ഈ സന്ദേശത്തിൽ അവകാശപ്പെടുന്നത്
Fact Check: മുദ്ര സ്കീമിന് കീഴിൽ കേന്ദ്ര സർക്കാർ ഒരു ലക്ഷം രൂപ വായ്പ നൽകുന്നുണ്ടോ? വസ്തുത എന്താണ്?

Fact Check: ഇന്ന് വാര്‍ത്തകള്‍ അതിവേഗത്തില്‍ പ്രചരിയ്ക്കുന്നതിനുള്ള പ്രധാന ഉപാധിയായി മാറിയിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. നിമിഷങ്ങള്‍ക്കകമാണ് വാര്‍ത്തകള്‍ അത് ശരിയോ തെറ്റോ ആകട്ടെ ആയിരക്കണക്കിന് ആളുകളില്‍ എത്തിച്ചേരുന്നത്. അതിലുപരിയായി വാര്‍ത്തകളുടെ വസ്തുത പരിശോധിക്കാതെ അത് മറ്റുള്ളവരരുമായി പങ്കുവയ്ക്കുന്നവരും ധാരാളമാണ്.

ഇത്തരത്തില്‍ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍  ചെറുതല്ല. കാരണം തങ്ങള്‍ക്ക് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുന്നവരാണ് ഏറെയും.

Also Read:  Union Budget 2023: ആഗോള മാന്ദ്യം, കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാവണം ബജറ്റ്; പി ചിദംബരം

അടുത്തിടെ, ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം വസ്തുതകള്‍ നിരത്തി PIB വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിച്ച മറ്റൊരു വാര്‍ത്തയുടെ വസ്തുതാ പരിശോധനയാണ് PIB നടത്തിയിരിയ്ക്കുന്നത്. 

Also Read:  Union Budget 2023: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു; പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം സംബന്ധിച്ചുള്ളതാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാര്‍ത്ത. 

അതായത്,  പിഎം മുദ്ര യോജനയ്ക്ക് (PM Mudra Yojana) കീഴിൽ 1,750 രൂപ ലോൺ എഗ്രിമെന്‍റ് ചാർജായി അടച്ചാൽ 1,00,000 രൂപ വായ്പ അനുവദിക്കുമെന്ന് ഈ സന്ദേശത്തിൽ അവകാശപ്പെടുന്നു. കേന്ദ്ര ധന മന്ത്രാലയത്തെ  ആധാരമാക്കിയുള്ള ഈ വാഗ്ദാനത്തില്‍  പലിശ നിരക്ക് 5% ആയിരിയ്ക്കുമെന്നും  തവണകളായുള്ള  പേയ്‌മെന്‍റിന് ഫീസ് ഈടാക്കില്ലെന്നും സൂചിപ്പിക്കുന്നു. 

എന്നാല്‍, ഇപ്പോള്‍ ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ PIB പുറത്തുകൊണ്ടുവന്നിരിയ്ക്കുകയാണ്. അതായത്,  ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കിയ PIB ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാര്‍  പ്രഖ്യാപിച്ചിട്ടില്ലെന്നും അറിയിച്ചു. "ലോൺ എഗ്രിമെന്‍റ്  ചാർജായി 1,750 രൂപ അടച്ചാൽ പിഎം മുദ്ര ലോൺ യോജനയ്ക്ക് കീഴിൽ 1,00,000 രൂപ വായ്പ അനുവദിക്കുമെന്ന് ഒരു അംഗീകാര കത്ത് അവകാശപ്പെടുന്നു. ഈ കത്ത് വ്യാജമാണ്. ധനകാര്യ വകുപ്പ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല", PIB അറിയിയ്ക്കുന്നു. 

എന്താണ് മുദ്ര സ്കീം? (What is Mudra Scheme?)

മുദ്ര ലോൺ സ്കീം 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ ആരംഭിച്ച ഒന്നാണ്. മൈക്രോ യൂണിറ്റ്സ് ഡെവലപ്‌മെന്‍റ്  & റീഫിനാൻസ് ഏജൻസി ലിമിറ്റഡ് ( Micro Units Development & Refinance Agency Ltd) എന്നതിന്‍റെ ചുരുക്കപ്പേരാണ് മുദ്ര (Mudra), മൈക്രോ യൂണിറ്റ് സംരംഭങ്ങളുടെ വികസനത്തിനും റീഫിനാൻസിംഗിനുമായി ഇന്ത്യാ ഗവൺമെന്‍റ് സ്ഥാപിച്ച ഒരു ധനകാര്യ സ്ഥാപനമാണ്. 2016ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ, എം‌എഫ്‌ഐകൾ തുടങ്ങിയ വിവിധ ലാസ്റ്റ് മൈൽ ഫിനാൻഷ്യൽ സ്ഥാപനങ്ങളിലൂടെ കോർപ്പറേറ്റ് ഇതര ചെറുകിട ബിസിനസ് മേഖലയ്ക്ക് ധനസഹായം നൽകുക എന്നതാണ് മുദ്രകൊണ്ട് ലക്ഷ്യമിടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News