SBI Bumper Offer: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപഭോക്താക്കൾക്കായി ബമ്പര്‍ ഓഫറുമായി എത്തിയിരിയ്ക്കുകയാണ്. ഈ ഓഫര്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുക 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യങ്ങളാണ്.
എല്ലാ SBI ഉപയോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. RuPay ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ജൻ-ധൻ അക്കൗണ്ട് ഉടമകൾക്കാണ് 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്‌സിഡന്റൽ (Complimentary Accidental Cover) കവർ SBI വാഗ്ദാനം ചെയ്യുന്നത്.
ഇങ്ങനെയാണ് അക്കൗണ്ട് ഉടമകൾക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക? അറിയാം
ഉപഭോക്താക്കൾക്ക് അവരുടെ ജൻധൻ അക്കൗണ്ട് തുറക്കുന്ന കാലയളവ് അനുസരിച്ച് ഇൻഷുറൻസ് തുക SBIതീരുമാനിക്കും. 2018 ഓഗസ്റ്റ് 28 വരെ പ്രധാൻ മന്ത്രി ജൻ ധൻ യോജന (PMJDY) അക്കൗണ്ട് തുറന്നിട്ടുള്ള ഉപഭോക്താക്കൾക്ക് അവർക്ക് നൽകുന്ന RuPay PMJDY കാർഡിൽ ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ലഭിക്കും. അതേസമയം, 2018 ഓഗസ്റ്റ് 28-ന് ശേഷം ഇഷ്യൂ ചെയ്ത RuPayകാർഡുകളിൽ 2 ലക്ഷം രൂപ വരെ ആക്‌സിഡന്റൽ കവർ ആനുകൂല്യം ലഭിക്കും.
ആര്‍ക്കൊക്കെ പ്രയോജനം ലഭിക്കും?
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത ബാങ്കുകളിലും സീറോ ബാലൻസിൽ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അക്കൗണ്ട് തുറക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന (PMJDY). പ്രധാനമന്ത്രി ജൻ ധന്‍ യോജനയ്ക്ക് കീഴിൽ ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
പ്രധാനമന്ത്രി ജൻ ധന്‍ യോജനയുടെ (Pradhan Mantri Jan Dhan Yojana) കീഴില്‍ അക്കൗണ്ട് തുറക്കുക എളുപ്പമാണ്. KYC രേഖകൾ സമർപ്പിച്ചുകൊണ്ട് ഏതൊരു വ്യക്തിക്കും ഓൺലൈനായി അല്ലെങ്കിൽ ഒരു ബാങ്ക് സന്ദർശിച്ച് ജൻധൻ അക്കൗണ്ട് തുറക്കാൻ കഴിയും. ഇത് മാത്രമല്ല, ആർക്കും അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ജൻധൻ ആക്കി മാറ്റാം. ഇത്തരം അക്കൗണ്ടുകള്‍ക്ക് റുപേ കാര്‍ഡ് (RuPay Card) ആണ് ബാങ്ക് നല്‍കുന്നത്. അപകട മരണ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ കവർ തുടങ്ങി നിരവധി ആനുകൂല്യങ്ങൾക്കായി ഈ ഡെബിറ്റ് കാർഡ് ഉപയോഗിക്കാം.
എങ്ങിനെ ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം ?
അപകടം നടക്കുന്നതിന് മുന്‍പുള്ള 90 ദിവസത്തിനുള്ളിൽ ഇൻഷ്വർ ചെയ്തയാൾ റുപേ ഡെബിറ്റ് കാര്‍ഡ് വഴി ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തിയെങ്കില്‍ മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹത നേടുകയുള്ളൂ.
തുക എങ്ങിനെ നേടാം? ചെയ്യേണ്ടത് എന്ത്?
ക്ലെയിം ലഭിക്കാൻ, നിങ്ങൾ ആദ്യം ക്ലെയിം ഫോം പൂരിപ്പിക്കണം. ഇതോടൊപ്പം ഒറിജിനൽ മരണ സർട്ടിഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ചേർക്കണം. FIR ന്‍റെ യഥാർത്ഥ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അറ്റാച്ചുചെയ്യുക. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും FIR എഫ്‌എസ്‌എൽ റിപ്പോർട്ടും ഉണ്ടായിരിക്കണം. ആധാർ കാർഡ് കോപ്പി. കാർഡ് ഉടമയുടെ പക്കൽ റുപേ കാർഡ് ഉണ്ടെന്നുള്ള സത്യവാങ്മൂലം ബാങ്ക് സ്റ്റാമ്പ് പേപ്പറിൽ നൽകണം. എല്ലാ രേഖകളും 90 ദിവസത്തിനകം സമർപ്പിക്കണം. നോമിനിയുടെ പേരും ബാങ്ക് വിവരങ്ങളും പാസ്ബുക്കിന്‍റെ പകർപ്പിനൊപ്പം സമർപ്പിക്കണം.
ആവശ്യമുള്ള രേഖകൾ ചുവടെ :-
1. ഇൻഷുറൻസ് ക്ലെയിം ഫോം.
2. മരണ സർട്ടിഫിക്കറ്റിന്‍റെ ഒരു പകർപ്പ്.
3. കാർഡ് ഉടമയുടെയും നോമിനിയുടെയും ആധാർ പകർപ്പ്.
4. കെമിക്കൽ അനാലിസിസ് സഹിതമുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് അല്ലെങ്കിൽ മരണം മറ്റ് കാരണങ്ങളാൽ സംഭവിച്ചതാണെങ്കിൽ FSL റിപ്പോർട്ട്.
5. അപകടത്തിന്‍റെ വിശദാംശങ്ങൾ നൽകുന്ന എഫ്ഐആർ അല്ലെങ്കിൽ പോലീസ് റിപ്പോർട്ടിന്‍റെ യഥാർത്ഥ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
6. കാർഡ് നൽകുന്ന ബാങ്കിന് നൽകുന്ന ഡിക്ലറേഷൻ ഫോമിൽ അംഗീകൃതയാളുടെ ഒപ്പും ബാങ്ക് സ്റ്റാമ്പും ഉണ്ടായിരിക്കണം
7. ഇതിൽ ബാങ്ക് ഓഫീസറുടെ പേരും ഇമെയിൽ ഐഡിയും സഹിതം ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...