SBI internet banking services: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. അതായത്. വരും ദിവസങ്ങളില്‍ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു.
SBI YONO App ഉപയോക്താക്കള്‍ക്കാണ് SBI പ്രത്യേക മുന്നറിയിപ്പ് നല്‍കുന്നത്. നവീകരണം നടക്കുന്നതിനാല്‍ ഡിസംബർ 11 ന് 5 മണിക്കൂർ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലെന്ന് ബാങ്ക് അറിയിച്ചു.
ടെക്നിക്കല്‍ നവീകരണം നടക്കുന്നതിനാല്‍ SBI ഉപഭോക്താക്കൾക്ക് ശനിയാഴ്ച രാത്രി 11:30 മുതൽ ഞായറാഴ്ച പുലർച്ചെ 4:30 വരെ ഇന്റർനെറ്റ് ബാങ്കിംഗ് യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.
ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾക്ക് മുടക്കം വരുന്ന കാര്യം ട്വിറ്ററിലൂടെയാണ് SBI അറിയിച്ചത്. മികച്ച സേവനം നല്കാന് ബാങ്ക് ആഗ്രഹിക്കുന്നു, ഉപയോക്താക്കള്‍ സഹകരിക്കണമെന്നും ബാങ്ക് അഭ്യര്‍ഥിച്ചു.
We request our esteemed customers to bear with us as we strive to provide a better Banking experience. pic.twitter.com/LZsuqO2B0D
— State Bank of India (@TheOfficialSBI) December 10, 2021
YONO App നവീകരണം നടക്കുന്നതിനാലാണ് ഡിജിറ്റൽ ബാങ്കിംഗ് (Digital Banking) സേവനത്തിന് തടസമുണ്ടാകുക. Maintenance work നടക്കുന്നതിനാല്‍ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് (internet banking), യോനോ (YONO), യോനോ ലൈറ്റ് (YONO Lite), യോനോ ബിസിനസ് (YONO Business) എന്നിവയുൾപ്പെടെ എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതില്‍ തടസം നേരിടാം.
ഉപയോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുടക്കം കൂടാതെ, മുന്‍ കൂട്ടി തീരുമാനിച്ച് നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും ബാങ്ക് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...