Senior Citizen FD: പ്രായം അറുപത് കഴിഞ്ഞോ? 1 ലക്ഷം ഇട്ട് 18000-ന് മുകളിൽ നേടാം

ഈ വർഷം ജൂൺ 14 മുതൽ ഈ സ്‌മോൾ ഫിനാൻസ് ബാങ്കിൽ പുതിയ പലിശ നിരക്കുകൾ നിലവിൽ വരും

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 05:13 PM IST
  • 91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും.
  • 1002 ദിവസം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന് 7.65 ശതമാനം പലിശ
  • ഏഴ് മുതൽ 14 ദിവസം വരെയുള്ള കാലയളവിൽ നിക്ഷേപിച്ചാൽ ഈ ബാങ്കിൽ 4.5 ശതമാനം പലിശ
Senior Citizen FD: പ്രായം അറുപത് കഴിഞ്ഞോ? 1 ലക്ഷം ഇട്ട് 18000-ന് മുകളിൽ നേടാം

പ്രായം അറുപത് കഴിഞ്ഞോ? ചെറിയ സമ്പാദ്യമെങ്കിലും കൂട്ടി വെക്കണമെന്ന് കരുതുന്നുണ്ടോ? എങ്കിൽ ഇതാണ് പറ്റിയ സമയം. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് മാറ്റം. 

ഈ വർഷം ജൂൺ 14 മുതൽ ഈ സ്‌മോൾ ഫിനാൻസ് ബാങ്കിൽ പുതിയ പലിശ നിരക്കുകൾ നിലവിൽ വരും. ഏഴു ദിവസം മുതൽ പത്തു വർഷം വരെ ഈ ബാങ്കിൽ നിക്ഷേപിക്കാം. നിലവിൽ ടേം ഡെപ്പോസിറ്റുകൾക്ക് 4.5 മുതൽ 9 ശതമാനം വരെയാണ് ബാങ്ക് പലിശ നിരക്ക്. 1001 ദിവസത്തെ നിക്ഷേപത്തിന് 9 ശതമാനം പലിശ ഇവിടെ ലഭിക്കും. എന്നാൽ നിങ്ങൾ 60 വയസ്സിനു മുകളിലാണെങ്കിൽ, നിങ്ങൾക്ക് 9.5 ശതമാനം പലിശ ലഭിക്കും.

ഏഴ് മുതൽ 14 ദിവസം വരെയുള്ള കാലയളവിൽ നിക്ഷേപിച്ചാൽ ഈ ബാങ്കിൽ 4.5 ശതമാനം പലിശ ലഭിക്കും അതേസമയം 15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.75 ശതമാനം പലിശനിരക്ക് ലഭിക്കും. 46 മുതൽ 60 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് നിങ്ങൾക്ക് 5.25 ശതമാനം പലിശ ലഭിക്കും. 61 മുതൽ 90 ദിവസം വരെയുള്ള കാലയളവിന് 5.5 ശതമാനം പലിശ ലഭിക്കും. 91 മുതൽ 180 ദിവസം വരെ നിക്ഷേപിച്ചാൽ 5.75 ശതമാനം പലിശ ലഭിക്കും. 181 മുതൽ 201 ദിവസം വരെയുള്ള കാലയളവ് 8.75 ശതമാനം പലിശ നിരക്കും ലഭിക്കും.

202 മുതൽ 364 ദിവസത്തേക്ക് നിക്ഷേപത്തിന് 6.75 ശതമാനം പലിശ നേടാം. ഒരു വർഷം മുതൽ 500 ദിവസം വരെ 7.35 ശതമാനം പലിശ നിരക്കും 501 ദിവസത്തേക്ക് നിക്ഷേപത്തിന് 8.75 ശതമാനം പലിശയും ലഭിക്കും. 18 മാസത്തേക്ക് 502 ദിവസം 7.35 ശതമാനം പലിശ ലഭ്യമാണ്. 

1002 ദിവസം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന് 7.65 ശതമാനം പലിശയും മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപത്തിന് 8.25 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷം മുതൽ പത്ത് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് ഏഴ് ശതമാനം പലിശ ലഭിക്കും.ഈ ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 61 മുതൽ 90 ദിവസം വരെ 6 ശതമാനം പലിശയാണ് ലഭിക്കുന്നത്.

ആറ് മാസത്തേക്ക് 9.25 ശതമാനം പലിശ 

91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും. ഒരു ദിവസം മുതൽ 201 ദിവസം വരെയുള്ള ആറ് മാസത്തേക്ക് 9.25 ശതമാനം പലിശ നേടുക. ഒരു വർഷം മുതൽ 500 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.85 ശതമാനം പലിശ ലഭിക്കും. നിക്ഷേപത്തിന് 502 ദിവസം മുതൽ 18 മാസം വരെ 7.85 ശതമാനം പലിശ ലഭിക്കും. 1002 ദിവസം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന് 8.15 ശതമാനം ലഭിക്കും. 8.75 ശതമാനം പലിശ നിരക്ക് മൂന്ന് വർഷം ഒരു ദിവസം മുതൽ അഞ്ച് വർഷം വരെ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News