Tata Altroz CNG: ഇനി ടാറ്റ ആൾട്രോസ് സിഎൻജിയുടെ കളി, മൈലേജ് 25-ന് മുകളിൽ കിട്ടും, വില കിടിലൻ

 Tata Altroz CNG 2023 Price: രണ്ട് സിഎൻജി സിലിണ്ടറുകളും വാഹനത്തിൻറെ ബൂട്ട് ഫ്ലോറിന് താഴെയായതിനാൽ ഉപഭോക്താക്കൾക്ക് മതിയായ സ്പേസ് ഉണ്ടായിരിക്കും, മികച്ച മൈലേജും ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 11:22 AM IST
  • അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്
  • 77.97 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് ടാറ്റ ആൾട്രോസ് സിഎൻജിക്ക് കരുത്തേകുന്നത്
  • ഉപഭോക്താക്കൾക്ക് മതിയായ സ്പേസ് വാഹനത്തിൽ ഉണ്ടായിരിക്കും
Tata Altroz CNG: ഇനി ടാറ്റ ആൾട്രോസ് സിഎൻജിയുടെ കളി, മൈലേജ് 25-ന് മുകളിൽ കിട്ടും, വില കിടിലൻ

ടാറ്റ ആൾട്രോസ് തങ്ങളുടെ സിഎൻജി വേർഷൻ ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്.ഓട്ടോ എക്‌സ്‌പോ 2023 - ൽ വാഹനം പ്രദർശിപ്പിച്ചിരുന്നു.ടെയിൽഗേറ്റിലെ 'iCNG' ബാഡ്‌ജിംഗ് ഒഴികെ ടാറ്റ Altroz ​​CNG യുടെ രൂപകൽപ്പനയിൽ മാറ്റമില്ല. വാഹനത്തിൻറെ പ്രീമിയം ഹാച്ച്ബാക്കിന് 30 ലിറ്റർ വീതം ബൂട്ട് കപ്പാസിറ്റിയുള്ള രണ്ട് സിലിണ്ടറുകൾ ഉണ്ട്. രണ്ട് സിലിണ്ടറുകളും ബൂട്ട് ഫ്ലോറിന് താഴെ സ്ഥാപിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് മതിയായ സ്പേസ് ഉണ്ടായിരിക്കും.ടാറ്റ Altroz ​​CNG 16 ഇഞ്ച് അലോയ് വീലുകളിലാണ് എത്തുന്നത്.

ടാറ്റ ആൾട്രോസ് സിഎൻജി: ഇന്റീരിയർ

ടാറ്റ ആൾട്രോസ് സിഎൻജി എക്സ്എം, എക്സ്സെഡ്, എക്സ്സെഡ് + എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 7.0 ഇഞ്ച് ടച്ച് സ് ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം.ഡിജിറ്റല് ഇന് സ്ട്രുമെന്റ് ക്ലസ്റ്റർ. സൺ റൂഫ്,ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഓട്ടോ ക്ലൈമറ്റ് കൺ ട്രോൾ,റിയർ എസി വെൻറുകൾ ലെതറെറ്റ് സീറ്റുകൾ എന്നിവ ആൾട്രോസ് സിഎൻജിയിൽ
ഉൾപ്പെടും.ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് മറ്റ് പ്രധാന ഇന്റീരിയർ സവിശേഷതകൾ.

26.49 കിലോമീറ്റർ മൈലേജ്

 77.97 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് ടാറ്റ ആൾട്രോസ് സിഎൻജിക്ക് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി എന്നിവയ്ക്ക് സമാനമായി ടാറ്റ ആൾട്രോസ് സിഎൻജി കിലോഗ്രാമിന് 26.49 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിൻറെ പെട്രോൾ വേരിയൻറിൻറെ വില  6.45 ലക്ഷം രൂപ മുതലാണെങ്കിൽ സിഎൻജിക്ക് ഇത് 9  ലക്ഷമാണ്. എക്സ് ഷോറൂം വിലയാണിത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News