Satellite broadband services: കനേഡിയൻ കമ്പനി ടെലിസാറ്റുമായി പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി ടാറ്റ ​ഗ്രൂപ്പിന്റെ നെൽകോ

2024 ഓടെ ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Aug 10, 2021, 06:52 PM IST
  • മൊബൈൽ കണക്റ്റിവിറ്റി ദുർബലമായ പ്രദേശങ്ങൾക്ക് നൽകാൻ ഉപഗ്രഹ ബാൻഡ്‌വിഡ്ത്ത് ടെലികോം കമ്പനികൾക്ക് നൽകും
  • ഭാരതി എന്റർപ്രൈസസിന്റെ പിന്തുണയുള്ള വൺവെബ്, എലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, ആമസോൺ എന്നിവയോട് മത്സരിക്കാനാണ് ടാറ്റ ​ഗ്രൂപ്പ് തയ്യാറെടുക്കുന്നത്
  • 2022 മേയ് മാസത്തോടെ ഇന്ത്യയിൽ സേവനങ്ങൾ ലഭ്യമാക്കാൻ വൺവെബ് പദ്ധതിയിടുന്നുണ്ട്
  • എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കായി പ്രീ-ബുക്കിംഗ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Satellite broadband services: കനേഡിയൻ കമ്പനി ടെലിസാറ്റുമായി പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി ടാറ്റ ​ഗ്രൂപ്പിന്റെ നെൽകോ

മുംബൈ: ടാറ്റ ​ഗ്രൂപ്പിന്റെ (Tata Group) നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റിന്റെ ലൈറ്റ്സ്പീഡ് ബ്രാൻഡ് വഴി ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രണ്ട് കമ്പനികളും ഇതിനായുള്ള പ്രവ‍ർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ്. 2024 ഓടെ ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

മൊബൈൽ ഇന്റർനെറ്റിന് അല്ലെങ്കിൽ ഫൈബർ ബ്രോഡ്ബാൻഡിന് (Fiber Broadband) നൽകാൻ കഴിയുന്നതിലും മികച്ച സേവനങ്ങൾ നൽകാനാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ലക്ഷ്യമിടുന്നത്. മൊബൈൽ കണക്റ്റിവിറ്റി ദുർബലമായ പ്രദേശങ്ങൾക്ക് നൽകാൻ ഉപഗ്രഹ ബാൻഡ്‌വിഡ്ത്ത് ടെലികോം കമ്പനികൾക്ക് നൽകും. ഭാരതി എന്റർപ്രൈസസിന്റെ പിന്തുണയുള്ള വൺവെബ്, എലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, ആമസോൺ എന്നിവയോട് മത്സരിക്കാനാണ് ടാറ്റ ​ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

ALSO READ: Reliance New Energy Solar: അമേരിക്കൻ കമ്പനിയിൽ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്

2022 മേയ് മാസത്തോടെ ഇന്ത്യയിൽ സേവനങ്ങൾ ലഭ്യമാക്കാൻ വൺവെബ് പദ്ധതിയിടുന്നുണ്ട്. എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കായി പ്രീ-ബുക്കിംഗ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News