രാജ്യത്തെ പല ചെറുകിട ധനകാര്യ, സ്വകാര്യമേഖലാ ബാങ്കുകളും എഫ്ഡിക്ക് (സ്ഥിര നിക്ഷേപം) 8.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് രാജ്യത്തെ വൻകിട സർക്കാർ ബാങ്കുകളേക്കാൾ കൂടുതലാണ്. BankBazaar.com-ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, മൂന്ന് വർഷത്തെ FD-ക്ക് മികച്ച 10 ബാങ്കുകളുടെ ശരാശരി പലിശ നിരക്ക് 7.6 ശതമാനമാണ്. 3 വർഷത്തെ എഫ്ഡിക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകളുടെ ലിസ്റ്റ് ഇതാ.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് 8.6 ശതമാനം പലിശ നൽകുന്നു. ചെറുകിട ധനകാര്യ ബാങ്കുകളിൽ 3 വർഷത്തെ FD യുടെ ഏറ്റവും മികച്ച നിരക്കാണിത്. ഇവിടെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം മൂന്നു വർഷം കൊണ്ട് 1.29 ലക്ഷം രൂപയായി വർധിക്കും.
സ്മോൾ ഫിനാൻസ് ബാങ്ക്
സ്‌മോൾ ഫിനാൻസ് ബാങ്കുകളായ എയു സ്മാൾ ഫിനാൻസ് ബാങ്കും ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കും മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് മൂന്നു വർഷത്തിനുള്ളിൽ 1.27 ലക്ഷമായി ഉയരും.
ഡ്യൂഷെ ബാങ്ക്
വിദേശ ബാങ്കുകളിൽ, ഡ്യൂഷെ ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് 7.75 ശതമാനം പലിശ വാഗ്ദാനം നൽകും. ഈ ബാങ്കുകളുടെ എഫ്ഡിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ 1.26 ലക്ഷം രൂപ ലഭിക്കും.
ഡിസിബി ബാങ്ക്
മൂന്ന് വർഷത്തെ എഫ്ഡിക്ക് ഡിസിബി ബാങ്ക് 7.60 ശതമാനം പലിശയാണ് നൽകുന്നത്.സ്വകാര്യമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന പലിശയാണിത്. ഇവിടെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 3
വർഷത്തിനുള്ളിൽ 1.25 ലക്ഷമാകും.
ബന്ധൻ ബാങ്ക്
ബന്ധൻ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയാക്കാം.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് 7.20 ശതമാനം പലിശ നൽകുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം മൂന്ന് വർഷം കൊണ്ട് 1.24 ലക്ഷം രൂപയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...