Wrong UPI Payment: യുപിഐ പേയ്‌മെന്റുകൾ തെറ്റി അയച്ചാൽ? നടപടിക്രമങ്ങൾ ഇങ്ങനെയാണ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം നുസരിച്ച് പണം തെറ്റായ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെങ്കിൽ, പരാതി ലഭിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 05:31 PM IST
  • പരാതി ലഭിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും
  • ഹെൽപ്പ് ലൈൻ നമ്പരുകൾ വഴി പണം തിരികെ ലഭിക്കും
  • 48 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കും
Wrong UPI Payment: യുപിഐ പേയ്‌മെന്റുകൾ തെറ്റി അയച്ചാൽ? നടപടിക്രമങ്ങൾ ഇങ്ങനെയാണ്

യുപിഐ വഴി പേയ്‌മെന്റുകൾ ഇപ്പോൾ തികച്ചും സാധാരണമാണ്. ഇതിനിടയിൽ പലപ്പോഴും അബദ്ധത്തിൽ അക്കുന്ന പണം മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പോവാറുണ്ട്. ഇത് പലപ്പോഴും തിടുക്കം മൂലമാണ് സംഭവിക്കുന്നത്, എന്നാൽ  യഥാസമയം പരാതി നൽകിയാൽ പണം തിരികെ ലഭിക്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുസരിച്ച്, നിങ്ങളുടെ പണം തെറ്റായ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെങ്കിൽ, പരാതി ലഭിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് അത് തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം

നിങ്ങൾ തെറ്റായ നമ്പറിലാണ് പണം അയച്ചതെങ്കിൽ ആദ്യം നിങ്ങൾ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ (ഫോൺ-പേ, ഗൂഗിൾ പേ, പേടിഎം) ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിക്കേണ്ടതുണ്ട്. അവിടെ നിങ്ങൾ ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും നൽകണം.

പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ പരാതി ഹെൽപ്പ്‌ലൈൻ 

ഫോൺ-പേ ഹെൽപ്പ്ലൈൻ നമ്പർ-1800-419-0157
Google Pay ഹെൽപ്പ്‌ലൈൻ നമ്പർ- 080-68727374 / 022-68727374
പേടിഎം ഹെൽപ്പ് ലൈൻ നമ്പർ- 0120-4456-456
ഭീം ഹെൽപ്പ് ലൈൻ നമ്പർ- 18001201740, 022- 45414740

NPCI യിൽ പരാതിപ്പെടാം

ഇതിനുശേഷം, നിങ്ങൾ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) വെബ്‌സൈറ്റിൽ പോയി ഒരു പരാതി നൽകാം. ഇതോടൊപ്പം നിങ്ങളുടെ ബാങ്കിലും പരാതി നൽകണം.

നടപടിക്രമം

ആദ്യം നിങ്ങൾ BHIM ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുക 18001201740. ചോദിച്ച എല്ലാ വിവരങ്ങളും ഇവിടെ നൽകുക. ഇതിനുശേഷം, ഇടപാടിന്റെ എല്ലാ വിശദാംശങ്ങളും PPBL, നമ്പർ (നിങ്ങൾ തെറ്റായി പണമടച്ചത്) എന്നിവ പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കിൽ ഒരു പരാതി ഫയൽ ചെയ്യുക. നിശ്ചിത സമയത്തിനുള്ളിൽ ബാങ്ക് നിങ്ങളുടെ റീഫണ്ട് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ, വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ലോക്പാലിൽ പരാതിപ്പെടാം. പരാതി നടപടികൾ പൂർത്തിയായ ശേഷം, നിങ്ങളുടെ ഇടപാട് പരിശോധിച്ചുറപ്പിക്കും, അതിനുശേഷം 2 മുതൽ 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ പണം തിരികെ ലഭിക്കും.

ഇതും ചെയ്യുക

നിങ്ങളുടെ പണം തെറ്റായ അക്കൗണ്ടിലേക്കാണ് പോയതെങ്കിൽ, എല്ലാ നിയമ നടപടികളിലൂടെയും കടന്നുപോകുന്നതിനു പുറമേ, നിങ്ങൾ തെറ്റായ പേയ്‌മെന്റ് നടത്തിയ നമ്പറിലും ബന്ധപ്പെടണം. പണം തിരികെ നൽകാൻ നിങ്ങൾക്ക് വ്യക്തിയോട് അഭ്യർത്ഥിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News