Lakhpati Didi Scheme: 5 ലക്ഷം വരെ പലിശ രഹിത വായ്പ; ലാക്പതി ദീദി സ്കീമിൽ ചേരുന്നോ?

സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്. ഏതൊക്കെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 03:18 PM IST
  • സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്
  • ഏതൊക്കെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് പരിശോധിക്കാം
Lakhpati Didi Scheme: 5 ലക്ഷം വരെ പലിശ രഹിത വായ്പ; ലാക്പതി ദീദി സ്കീമിൽ ചേരുന്നോ?

സ്ത്രീകൾക്കായിതാ ഒരു സന്തോഷ വാർത്ത. കേന്ദ്ര സർക്കാരിൻഫെ ലാക്പതി ദീദി പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തിയിരിക്കുകയാണ് സർക്കാർ. 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റിൽ ഇത് വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തെ നിരവധി സ്ത്രീകൾക്ക് ലാക്പതി ദീദി പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്. ഏതൊക്കെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് പരിശോധിക്കാം.

എന്താണ് ലഖ്പതി ദീദി സ്കീം?

ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ 2 കോടി സ്ത്രീകൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പരിശീലനത്തിൽ, സ്ത്രീകൾക്ക് പ്ലംബിംഗ്, എൽഇഡി ബൾബ് നിമ്മാണം. ഡ്രോണുകൾ പ്രവർത്തിപ്പിക്കൽ അറ്റകുറ്റപ്പണികൾ ചെയ്യൽ തുടങ്ങി നിരവധി വിഭാഗങ്ങളിൽ പരിശീലനം ലഭിക്കും. സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ നിരവധി സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇപ്പോൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തി. കുടുംബത്തിൻ്റെ വാർഷിക വരുമാനം കുറഞ്ഞത് 1 ലക്ഷം രൂപയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാം.

സ്കീമിനുള്ള യോഗ്യത, അപേക്ഷിക്കേണ്ടവിധം

ഈ സ്കീമിന് പ്രായപരിധിയില്ല. രാജ്യത്തെ ഏത് വനിതകൾക്ക് വേണമെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അവരവരുടെ സംസ്ഥാനത്തെ  'സ്വയം സഹായ സംഘങ്ങളിൽ' ചേരുകയാണ് ഇത് വഴി ചെയ്യേണ്ടത്. ഇതിനായി നിങ്ങളൊരു സ്വയം സഹായ സംഘം ആരംഭിക്കണം. ഇത് മുഖാന്തിരമാണ് അപേക്ഷ അയക്കേണ്ടത്. ഇതിന് ശേഷം സർക്കാർ ഈ അപേക്ഷ പരിശോധിക്കും. അപേക്ഷ സ്വീകരിച്ചാൽ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. പല സംസ്ഥാനങ്ങളിലും 5 ലക്ഷം രൂപ പലിശ രഹിത വായ്പയും  ഈ സ്കീമിന് കീഴിൽ ലഭിക്കുന്നുണ്ട്.

 അപേക്ഷക്ക് ആവശ്യമായ രേഖകൾ

ആധാർ കാർഡ്, പാൻ കാർഡ്, അഡ്രസ്സ് പ്രൂഫ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഇ - മെയിൽ ഐഡി, മൊബൈൽ നമ്പർ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News