Calicut Gang Rape: പിന്നിൽ വലിയ സംഘം? കോഴിക്കോട് ഇനി പിടിയിലാകാനുള്ളത് രണ്ട് അത്തോളി സ്വദേശികൾ

അതിക്രൂരമായ പീഢനമാണ് കേസിൽ സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക് വഴിയാണ് കേസിലെ പ്രതി അജ്നാസ് യുവതിയെ പരിചയപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 06:25 AM IST
  • ബലാത്സംഗത്തിനിടെ ദൃശ്യങ്ങൾ ഇവർ ഫോണിൽ പകർത്തുകയും ചെയ്തു
  • ഇവർ താമസിക്കാൻ മുറിയെടുത്ത ചേവരമ്പലത്തെ ലോഡ്ജിനെക്കുറിച്ചും നാട്ടുകാർക്കും വ്യാപകമായ പരാതിയുണ്ട്.
  • കേസിൽ ഇനി അറിയേണ്ടത് നാലു പേരുടെ സംഘം മാത്രമാണോ ഇതിന് പിന്നിൽ എന്നാണ്
Calicut Gang Rape: പിന്നിൽ വലിയ സംഘം? കോഴിക്കോട് ഇനി പിടിയിലാകാനുള്ളത് രണ്ട് അത്തോളി സ്വദേശികൾ

കോഴിക്കോട്:  കൊല്ലം സ്വദേശിനി കോഴിക്കോട് വെച്ച് കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അത്തോളി സ്വദേശികളായ രണ്ട് പേർ കൂടിയാണ് ഇനി കേസിൽ പിടിയിലാകാനുള്ളത്. യുവതിയെ കോഴിക്കോട്ടെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം പീഢിപ്പിച്ച സംഭവത്തിൽ നേരത്തെ അത്തോളി സ്വദേശികളായ അജ്നാസ്,ഫഹദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

അതിക്രൂരമായ പീഢനമാണ് കേസിൽ സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക് വഴിയാണ് കേസിലെ പ്രതി അജ്നാസ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പീഢനത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് ആരാണെന്നത് വ്യക്തമല്ല. എന്നാൽ സംഭവം മനസ്സിലാക്കിയ ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിക്കുന്നത്.

ALSO READ:Kozhikode Gangrape: കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഢന വിവരം പുറത്തു വരുന്നത്. ബലാത്സംഗത്തിനിടെ ദൃശ്യങ്ങൾ ഇവർ ഫോണിൽ പകർത്തുകയും ചെയ്തു. ഇവർ താമസിക്കാൻ മുറിയെടുത്ത ചേവരമ്പലത്തെ ലോഡ്ജിനെക്കുറിച്ചും നാട്ടുകാർക്കും വ്യാപകമായ പരാതിയുണ്ട്.

Also Read: Kerala Rape Cases : കേരളത്തിൽ ഈ വർഷം മെയ് വരെ റിപ്പോർട്ട് ചെയ്തത് 1,513 ബലാത്സംഗ കേസുകൾ, അതിൽ 627 കേസുകൾ ചെറിയ പെൺക്കുട്ടികൾക്കെതിരെ

ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. കേസിൽ ഇനി അറിയേണ്ടത് നാലു പേരുടെ സംഘം മാത്രമാണോ ഇതിന് പിന്നിൽ, ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ഫോൺ, പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയത് എവിടെ നിന്നാണ്. തുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ട്. ഇതെല്ലാം പോലീസിന് കണ്ടെത്തേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News