Murder : ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

Angamaly Liji Murder : അശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയെ ലിജിയെ മുൻ സുഹൃത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 04:31 PM IST
  • ലിജിയുടെ മുൻ സുഹൃത്താണ് പ്രതിയായ മഹേഷ്
  • പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
  • ആശുപത്രിയിൽ ചികത്സിയിലുള്ള അമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു ലിജി.
  • ആശുപത്രിയിലെ നാലാം നിലയിലാണ് സംഭവം നടക്കുന്നത്.
Murder : ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി : അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. 40കാരിയായ ലിജിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികത്സിയിലുള്ള അമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു ലിജി. ആശുപത്രിയിലെ നാലാം നിലയിലാണ് സംഭവം നടക്കുന്നത്. 

ലിജിയുടെ മുൻ സുഹൃത്താണ് പ്രതിയായ മഹേഷ്. ലിജിയെ കാണാനായിട്ടാണ് മഹേഷ് ആശുപത്രിയിൽ എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ ആശുപത്രിയിൽ വെച്ച് വാക്കേറ്റവും വഴക്കുമുണ്ടായി. തുടർന്ന് മഹേഷ് കൈയ്യിൽ കരുതി കത്തിയെടുത്ത ലിജിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധിത്തവണയാണ് മഹേഷ് ലിജി കുത്തിയത്. ആക്രമണത്തിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു ദൃസാക്ഷികൾ പറഞ്ഞു.

ALSO READ : തൃശ്ശൂരിൽ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി; ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റിൽ

ലിജിയുടെ നിലവിളി കേട്ട് ആശുപത്രി ജീവനക്കാരും മറ്റുള്ളവരും പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും മഹേഷ് അവർക്ക് നേരെ കത്തിവീശുകയായിരുന്നു. സുരക്ഷ ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News