തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കഴക്കൂട്ടം അമ്പലത്തിൻകരയിൽ ഉത്സവ ശേഷം കൂടി നിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്.
സംഘം ചേർന്ന് മർദ്ദിച്ചതിനിടെ കമ്പിയോ മറ്റോ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഉത്സവ ഡ്യൂട്ടിക്കായി എആർ ക്യാമ്പിൽ നിന്നെത്തിയ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് (35) തലയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റ റിയാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് സംഭവ സ്ഥലത്ത് നിന്ന് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പത്ത് പേർക്കെതിരെയാണ് കേസെടുത്തത്.
ALSO READ: ടിക്കറ്റെടുത്തില്ല, ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു; ടിടിഇയെ ആക്രമിച്ചയാൾ പിടിയിൽ
കഴക്കൂട്ടം സ്വദേശികളായ വിവേക് (26), സനിൽ (28), ദീപു (27), വിദ്യാധരൻ (57), സജിത്ത് (39), അജിത്ത് (52) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
വ്യാപാര സ്ഥാപനത്തിലെ എയർ കണ്ടീഷണറിന്റെ കേബിളുകളും പൈപ്പും മുറിച്ച് കടത്തി; പ്രതി പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ വ്യാപാര സ്ഥാപനത്തിലെ എയർ കണ്ടീഷണറിന്റെ കേബിളുകളും പൈപ്പും മുറിച്ച് കടത്തിയ പ്രതി പിടിയിൽ. കണ്ണപുരം സ്വദേശി ഷബീ റിനെയാണ് എസ്.ഐ എം.കെ.രഞ്ജിത്തും സംഘവും പിടികൂടിയത്. പയ്യന്നൂർ പെരുമ്പയിലെ എബിസി മൈ ഹോം എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ രണ്ടാം തീയതി രാവിലെ ഏഴ് മണിയോടെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പിറകിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന എയർ കണ്ടീഷണറിൻ്റെ കേബിളുകളും പൈപ്പുമാണ് പ്രതി മുറിച്ചു കടത്തിയത്. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന സ്ഥാപന നടത്തിപ്പുകാരനായ കുഞ്ഞിമംഗലത്തെ ടി. പി. കെ.സമീറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രതി വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും പോലീസിൽ നൽകിയ പരാതിയിലുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ കവർച്ച നടത്തിയ സാധനങ്ങൾ തളിപ്പറമ്പിലെ ആക്രി കടയിൽ വിറ്റതായി പ്രതി പറഞ്ഞു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുയും കോടതി റിമാൻ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.