Delhi Crime: 7 മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ഭര്‍ത്താവ്

Delhi Crime:  7 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചിരിക്കുകയാണ്. ഡൽഹിയിലെ ബവാനയിലാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 10:32 PM IST
  • 7 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചിരിക്കുകയാണ്. ഡൽഹിയിലെ ബവാനയിലാണ് സംഭവം
Delhi Crime: 7 മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ഭര്‍ത്താവ്

Delhi: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ശ്രദ്ധ കൊലപാതകം, അതിന് ശേഷം അഞ്ജലി എന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലെ തെരുവിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി ക്രൂര സംഭവങ്ങള്‍ ഡല്‍ഹിയില്‍ നടമാടുകയാണ്.

ഈ സംഭവങ്ങള്‍ നല്‍കിയ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു കൊലപാതക ശ്രമത്തിന്‍റെ ചുരുള്‍ നിവരുകയാണ്‌.  ഈ സംഭവത്തില്‍ 7 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചിരിക്കുകയാണ്. ഡൽഹിയിലെ ബവാനയിലാണ് സംഭവം.  

Also Read:  PMVVY Pension Scheme: 60 കഴിഞ്ഞവര്‍ക്കായി അടിപൊളി സ്കീം, 9,250 രൂപ വീതം പ്രതിമാസ പെൻഷൻ, ഉടന്‍ ചേര്‍ന്നോളൂ

7 മാസം ഗർഭിണിയായ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് പെട്രോള്‍ ഒഴിച്ച്  തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന്‍റെ മറ്റൊരു ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.  

ഡല്‍ഹി വനിതാ കമ്മീഷന്‍ (DCW) മേധാവി സ്വാതി മാലിവാല്‍  ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. "ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവും ഭർത്താക്കന്മാരും ചേർന്ന് ബവാനയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ കമ്മീഷന്‍ ഡൽഹി പോലീസിന് നോട്ടീസ് നൽകുകയും ഇരയ്ക്ക് എല്ലാ സഹായവും നൽകുകയും ചെയ്തു", സ്വാതി മാലിവാല്‍  ട്വീറ്റ് ചെയ്തു. 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്ഥലമായി മാറുകയാണ് ഇപ്പോള്‍ ഡല്‍ഹി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ അനുദിനമാണ് പുറത്തുവരുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News