തിരുവനന്തപുരം: ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി. ഉറിയാക്കോട് മാങ്കുഴി ആർ.ബി ഗാർഡൻസിൽ രജേഷ് ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് സ്വദേശികളായ വിഷ്ണുവും മനുവും തൂങ്ങാംപാറയിലെ സിനിമാ തിയേറ്ററിൽ നിന്ന് സെക്കൻ്റ് മടങ്ങുംവഴിയാണ് പ്രതികൾ മർദ്ദിച്ചത്.
യുവാക്കൾ കൈതക്കോണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കവേ ബൈക്കിൽ എത്തിയ പ്രതികൾ ഷാഡോ പോലീസ് ആണ് എന്ന് പറഞ്ഞ് യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് കത്തികാട്ടി ബൈക്കിൽ കയറ്റി കൊണ്ട് പോയി പൂവച്ചൽ കാപ്പിക്കാട് റോഡിൽ ദർപ്പക്കാട് എന്ന സ്ഥലത്ത് എത്തിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വലതുകൈകൾ അടിച്ച് ഒടിക്കുകയും കൈവള കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ALSO READ: മദ്യലഹരിയിൽ അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
മർദ്ദനത്തിൽ നിലത്തു വീണ യുവാവിൻ്റെ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കി. അവിടെ നിന്ന് രക്ഷപ്പെട്ട യുവാക്കളെ പിന്തുടർന്ന് വീണ്ടും മർദ്ദിച്ചതായി പോലീസ് പറയുന്നു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.