Actress Attack Case | ദിലീപ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തി; നടനെതിരെ പുതിയ ഒരു കേസും കൂടി

Actor Dileep എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 02:21 PM IST
  • നടനെ ഉടൻ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
  • അന്വേഷണ ഉദ്യോഗസ്ഥരെ വണ്ടി കയറ്റി കൊല്ലുമെന്നും, എസ് പി കെ എസ് സുദർശന്റെ കൈ വെട്ടുമെന്നുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
  • ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Actress Attack Case | ദിലീപ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തി; നടനെതിരെ പുതിയ ഒരു കേസും കൂടി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ ഒരു കേസും കൂടി രജിസ്റ്റർ ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും (Actor Dileep) സംഘവും ശ്രമിച്ചെന്നുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. നടനെ ഉടൻ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ വണ്ടി കയറ്റി കൊല്ലുമെന്നും, എസ് പി കെ എസ് സുദർശന്റെ കൈ വെട്ടുമെന്നുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ALSO READ : "തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നു"; പബ്ലിക് പ്രോസിക്യുട്ടറിനടക്കം വക്കീൽ നോട്ടീസയച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ദിലീപ് തന്റെ സഹോദരനും സഹോദരി ഭർത്താവ് അടങ്ങിയ സംഘത്തിനോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു എന്നായിരുന്നു ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയിരുന്നു. 

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിൽ സംവിധായകന്റെ രഹസ്യ മൊഴി എടുക്കനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ മറ്റ് പ്രതികളെ അപായപ്പെടുത്താൻ നടൻ ശ്രമിച്ചെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള പൾസർ സുനിയുടേതെന്ന് പേരിൽ കത്ത് പുറത്ത് വന്നിരുന്നു. 

ALSO READ : ബാലചന്ദ്രകുമാറിന്‍റെ നിര്‍ണ്ണായക രഹസ്യ മൊഴി 12ന്, സംവിധായകന്‍റെ മൊഴിയില്‍ കുടുങ്ങുമോ ദിലീപ്?

അതേസമയം കേസിൽ തന്റെ പ്രതിഛായ നശിപ്പിക്കാൻ വേണ്ടി വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് ദിലീപ് സ്റ്റേറ്റ് ഓഫ് കേരള (പ്രോസിക്യൂട്ടർ ഓഫീസ്), ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്രകുമാർ, നികേഷ് കുമാർ, റിപ്പോർട്ടർ ടി.വി എന്നിവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. ദിലീപിന്റെ ശബ്ദസന്ദേശങ്ങളും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടു. ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News