Actress Attack Case: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി.   

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 09:42 AM IST
  • വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി
  • കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരിക്കുന്നത്
  • കേസില്‍ 2021 ആഗസ്റ്റിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു
Actress Attack Case: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി. 

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കേസ് (Actress Attack Case) പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരിക്കുന്നത്.  

Also Read: Actress attack case: വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു

കേസില്‍ 2021 ആഗസ്റ്റിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി (Supreme Court) നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് സാധ്യമാവില്ലെന്നും സ്‌പെഷ്യല്‍ ജഡ്ജി കോടതിയെ അറിയിച്ചിട്ടുണ്ട്. 

കൊവിഡിനെ തുടര്‍ന്നാണ് വിചാരണ നീണ്ടുപോയതെന്ന് അറിയിച്ച ജഡ്ജി കൊവിഡ് മഹാമാരിമൂലം  കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായതും ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി

കൂടാതെ കേസില്‍ നിന്ന് പ്രോസിക്യൂട്ടര്‍ പിന്‍മാറിയതും (Prosecuter Resigned) കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുമ്പാകെ ഹര്‍ജി എത്തിയതും വിചാരണ നടപടികള്‍ ഒന്നുകൂടി വൈകാനിടയാക്കിയെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

കേസിൽ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചുവെന്നും 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചുവെന്നും ജഡ്ജി കോടതിയെ അറിയിച്ചിട്ടുണ്ട്. 

മാത്രമല്ല ഇനി സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും ഹണി എം. വര്‍ഗീസ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News