കോഴിക്കോട് കക്കോടിയിൽ ഗാന്ധി സ്‌ക്വയറിന് നേരെ വീണ്ടും ആക്രമണം

Gandhi statue: സ്ഥലത്തെ ചൊല്ലി സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കമാണ് ഗാന്ധി പ്രതിമ തകർക്കുന്ന സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 01:37 PM IST
  • വർഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്ന ഗാന്ധി പീസ് ഫൗണ്ടേഷന്റെ കീഴിലുള്ള ഗാന്ധി സ്ക്വയർ ആണ് സ്വകാര്യ വ്യക്തി തർക്കത്തിന്റെ പേരിൽ തകർത്തത്
  • വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ ഉൾപ്പെടെ തകർത്തതിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്
കോഴിക്കോട് കക്കോടിയിൽ ഗാന്ധി സ്‌ക്വയറിന് നേരെ വീണ്ടും ആക്രമണം

കോഴിക്കോട്: കക്കോടി മോരിക്കരയിൽ ഗാന്ധി സ്‌ക്വയറിന് നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകർത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചേവായൂർ പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ഥലത്തെ ചൊല്ലി സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കമാണ് ഗാന്ധി പ്രതിമ തകർക്കുന്ന നിലയിലേക്ക് എത്തിയത്. വർഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്ന ഗാന്ധി പീസ് ഫൗണ്ടേഷന്റെ കീഴിലുള്ള ഗാന്ധി സ്ക്വയർ ആണ് സ്വകാര്യ വ്യക്തി തർക്കത്തിന്റെ പേരിൽ തകർത്തത്. വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ ഉൾപ്പെടെ തകർത്തതിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.

ALSO READ: Bomb Attack: കോഴിക്കോട് വീണ്ടും വീടിന് നേരെ ബോംബേറ്; സംഭവം പാലേരിയിൽ

ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയോടെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതായി ഫൗണ്ടേഷൻ ഭാരവാഹികളെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News