CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽ

CPM Office Attacked In Kattakada: പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 13, 2024, 12:05 PM IST
  • കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം
  • പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തിയ നാലുപേർ അറസ്റ്റിൽ
  • രാത്രി 9:30 ഓടെയാണ് ആക്രമണം ഉണ്ടായത്
CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തിയ നാലുപേർ അറസ്റ്റിൽ.  രാത്രി 9:30 ഓടെയാണ് ആക്രമണം ഉണ്ടായത്.  ഇരുചക്ര വാഹനങ്ങളിലെത്തിയ 20 ഓളം പേരാണ്  പാർട്ടി ഓഫീസിൽ ആക്രമണം നടത്തിയത്.  

Also Read: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിൽ മലവെള്ളപാച്ചിലിന് സാധ്യത!

പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഇവർ അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.

Also Read: ഒരു വർഷത്തിന് ശേഷം മാളവ്യയോഗം; ഇവർക്ക് ഐശ്വര്യവും സമൃദ്ധിയും ഒരുമിച്ചെത്തും!

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അക്രമം നടത്തിയതിന്നാണ് സൂചന. അക്രമം നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്.  സംഭവത്തെ തടുർന്ന് കാട്ടാക്കട സിപിഎം ഓഫീസിൽ മന്ത്രി വി.ശിവൻകുട്ടി സന്ദർശനം നടത്തി.

Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...

 

തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ NIA റെയ്‌ഡ്‌ 

തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തിയത്. മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്.  എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. ഇവർ വാറണ്ടുമായാണ് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

Also Read:  ഈ 4 രാശിക്കാർ സ്വർണ്ണ മോതിരം ധരിച്ചോളൂ, ഭാഗ്യം തേടിയെത്തും!

വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടർന്ന്, ഉദ്യോ​ഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്.  8 പേര്‍ അടങ്ങുന്ന എന്‍ഐഎ സംഘമാണ് പരിശോധനക്കായി എത്തിയത്. പരിശോധന തുടരുകയാണെന്നാണ് റിപ്പോർട്ട്. ഹൃദ്രോഗിയായ മുരളി മകനോടൊപ്പമാണ് താമസിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News