കാമുകന്റെ ഫോൺ പരിശോധിച്ചപ്പോൾ യുവതി കണ്ടത് തന്റെയും മറ്റുള്ളവരുടെയും 13,000ത്തോളം നഗ്ന ചിത്രങ്ങൾ; പോലീസിൽ പരാതി

തങ്ങൾ തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ കാമുകന്റെ ഫോണിൽ നിന്നും നീക്കം ചെയ്യുന്ന വേളയിലാണ് ഈ നഗ്ന ചിത്രങ്ങൾ യുവതി കണ്ടത്

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 08:36 PM IST
  • ബിപിഒ കമ്പനിയിലെ ജീവനക്കാരിയായ യുവതിയാണ് തന്റെ കമുകന്റെ ഫോണിലെ 13,000ത്തോളം വരുന്ന നഗ്ന ചിത്രങ്ങളുടെ ശേഖരണം കണ്ടെത്തിയത്.
  • യുവതിക്കൊപ്പം ഇതെ ബിപിഒ കമ്പനിയലാണ് പിടിയിലായ യുവാവും ജോലി ചെയ്യുന്നത്.
കാമുകന്റെ ഫോൺ പരിശോധിച്ചപ്പോൾ യുവതി കണ്ടത് തന്റെയും മറ്റുള്ളവരുടെയും 13,000ത്തോളം നഗ്ന ചിത്രങ്ങൾ; പോലീസിൽ പരാതി

ബെംഗളൂരു : കാമുകന്റെ ഫോണിൽ 13,000ത്തോളം തന്റെയും മറ്റുള്ളവരുടെയും നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പരാതിയുമായി യുവതി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിപിഒ കമ്പനിയിലെ ജീവനക്കാരിയായ യുവതിയാണ് തന്റെ കമുകന്റെ ഫോണിലെ 13,000ത്തോളം വരുന്ന നഗ്ന ചിത്രങ്ങളുടെ ശേഖരണം കണ്ടെത്തിയത്. യുവതിക്കൊപ്പം ഇതെ ബിപിഒ കമ്പനിയലാണ് പിടിയിലായ യുവാവും ജോലി ചെയ്യുന്നത്. 

Add Zee News as a Preferred Source

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് യുവാവ് ഈ ബിപിഒ കമ്പനിയിൽ ജോലിക്കായി എത്തുന്നത്. തുടർന്ന് യുവതിയുമായി പ്രണയത്തിലായി. കാമുകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ ചിത്രങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്യാൻ പരിശോധിച്ചപ്പോഴാണ് ഈ 13,000ത്തോളം നഗ്ന ചിത്രങ്ങൾ കണ്ട് യുവതി ഞെട്ടുന്നത്. പിന്നീട് യുവതി ഇക്കാര്യം തന്റെ ഓഫീസിലെ സീനിയർ ജീവനക്കാരെ അറിയിക്കുകയായിരുന്നു.

ALSO READ : Crime: ചിക്കൻ ഫ്രൈ വാങ്ങാൻ പണം നൽകിയില്ല, ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്

ആ 13,000 നഗ്ന ചിത്രങ്ങളിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന മറ്റ് യുവതികളുടെ അശ്ലീല ചിത്രങ്ങളുമുണ്ടായിരുന്നതായി യുവതി അറിയിച്ചു. കൂടാതെ യുവതിയുടെ ചില ചിത്രങ്ങൾ മോർഫ് ചെയ്തതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം കൂടുതൽ പേരിലേക്കെത്തിയപ്പോൾ ബിപിഒ ഓഫീസിൽ ജോലി ചെയ്യുന്ന മറ്റൊരു യുവതി ബെംഗളൂരു സൈബർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഓഫീസിലെത്തി യുവാവിനെ അറസ്റ്റ് ചെയ്തു, 

അതേസമയം എന്തിനാണ് യുവാവ് ഈ നഗ്ന ചിത്രങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്നതിൽ വ്യക്തതയില്ല. ഈ ചിത്രങ്ങൾ മറ്റ് ഇടങ്ങളിലേക്ക് പങ്കുവെച്ചിട്ടില്ലയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ യുവാവ് ഇത് ഉപയോഗിച്ച് മറ്റുള്ള ബ്ലാക്ക്മെയിൽ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News