കൊണ്ടോട്ടി: വിപണിയിൽ രണ്ടുകോടി രൂപ വിലയുള്ള പാമ്പിൻ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട കോന്നി അതുംമ്പുംകുളം സ്വദേശി പ്രദീപ് നായര്‍ (62), പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി ബഷീര്‍ (58) എന്നിവരാണു പൊലീസിൻറെ പിടിയിലായത്.
കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിഷം. മലപ്പുറം സ്വദേശിക്ക് വില്‍ക്കാന്‍ വേണ്ടിയാണ് ഇവർ വിഷവുമായെത്തിയതെന്ന് പോലീസ് പറയുന്നു. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ഇവര്‍ക്ക് വിഷം എത്തിച്ചുനല്‍കിയ ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.പിടിയിലായവരില്‍ ഒരാള്‍ വിരമിച്ച അധ്യാപകനാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറുമെന്നാണ് വിവരം.ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
24 കോടി വരെയും
ഇന്ത്യ-ബംഗ്ലാദേശ് ബോർഡറിൽ 2021-ൽ ബിഎസ്എഫ് പിടികൂടിയ പാമ്പിൻ വിഷത്തിന് അന്താരാഷ്ട്ര വിപണി വില 24 കോടിയായിരുന്നു. ചൈനയിലും മറ്റും കാൻസർ രോഗികൾക്ക് ചികിത്സക്കായി ഇത് ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ട്.ഔദ്യോഗികമായി നടപടിക്രമങ്ങളിലൂടെ വാങ്ങിയാൽ ഇതിന് ഗ്രാമിന് ല 120 ഡോളറാണ്. എന്നാൽ കള്ളക്കടത്തുകാർ ഇത് 24 കോടിക്ക് വരെയും വിൽപ്പന നടത്താറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...