പാലക്കാട്: കൊടുമ്പിൽ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട വൃദ്ധയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വീട്ടിൽ കെട്ട് പണിക്കായി എത്തിയ ബഷീർ (40), കൂടെ ജോലിക്കെത്തിയ സത്യഭാമ (33) എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൊടുമ്പ് തിരുവാലത്തുരിലാണ് സംഭവം. 74 കാരിയായ പത്മാവതിയെയാണ് മരിച്ച നിലയിൽ കണ്ടത്.
മകനും കുടുംബവും മൊത്ത് വീടിനോട് ചേർന്നുള്ള പുതിയ വീട്ടിലാണ് പതാമവതി താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിന് മകൻ വിളിക്കാൻ എത്തിയപ്പോഴാണ് പഴയ വീട്ടിൽ മരിച്ച നിലയിൽ പത്മാവതിയെ കണ്ടത്. സംഭവത്തിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ-സംഭവദിവസം ഉച്ചയ്ക്ക് കൂടെ പണിയുന്ന ആൾക്കാർ ഭക്ഷണം കഴിക്കുന്ന സമയം ഭക്ഷണം കൊണ്ടുവരാത്തതിനാൽ സത്യാഭാമയും ,ബഷീറും വീടിൻറെ പുറകവശത്ത് വിശ്രമിക്കുകയായിരുന്നു.
ആ സമയം പഴയ തറവാടിന്റെ കിടപ്പുമുറിയിൽ എത്തിയ പത്മാവതിയെ കാണുകയും കഴുത്തിൽ നിന്നും മാല പറിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിൽ ബഹളം ഉണ്ടാക്കിയ പത്മാവതിയെ കയ്യിൽ കരുതിയിരുന്ന തോർത്തുകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം മറ്റുപണിക്കാരോട് തൃശ്ശൂർ പോകണമെന്ന് പറഞ്ഞ് പ്രതി ബഷീർ ചിറ്റൂരെത്തി മാല അവിടുത്തെ ജ്വല്ലറിയിൽ വിറ്റു. 50,000 രൂപ
സത്യഭാമക്കും നൽകി. പിന്നീട് കോയമ്പത്തൂർ തുടിയ്യലൂരിലെ സ്വകാര്യ ലോഡ്ജിൽ ബഷീർ ഒളിവിൽ കഴിയുമ്പോഴാണ് പിടിയിലായത് . ചോദ്യം ചെയ്യലിൽ പ്രതി ബഷീർ കുറ്റം സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി കഴിയുന്ന സത്യഭാമയുമായി ബഷീറിന് വർഷങ്ങളായി ബന്ധമുണ്ട്.
സത്യഭാമയുടെയും ബഷീറിന്റെയും ആർഭാട ജീവിതശൈലിയാണ് ഇവരെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വലിയ വില വരുന്ന ഫോണിൻറെ ലോൺ അടവ് മുടങ്ങിയതാണ് മാലമോഷണത്തിലേക്ക് ഇവരെ എത്തിച്ചത്. ദിവസങ്ങളായി ഇരുവരും ചേർന്ന് മാല മോഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...