ക്രൂരമായ റാഗിങ്ങ്, വിദ്യാർത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മർദ്ദിച്ചു; പരാതിയുമായി കുടുംബം

സംഭവത്തിൽ ആരോപണത്തിന് വിധേയരായ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 02:59 PM IST
  • മകനെ മര്‍ദ്ദിച്ചതിനെതിരെ ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നൽകിയിട്ടുണ്ട്
  • സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് നഗ്‌നനാക്കി മര്‍ദ്ദിക്കുകയായിരുന്നു
  • ആരോപണത്തിന് വിധേയരായ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍
ക്രൂരമായ റാഗിങ്ങ്, വിദ്യാർത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മർദ്ദിച്ചു; പരാതിയുമായി കുടുംബം

ഒഡീഷയിൽ  പത്താം ക്ലാസുകാരന് മുതിർന്ന വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കിയാണ് സീനിയേഴ്‌സ് മർദ്ദിച്ചത്.  മജ്ഹിപാലിയിലെ സാംബല്‍പൂര്‍ പ്രൈവറ്റ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏപ്രില്‍ 17 നായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്രൂരമായ റാഗിങ്ങിനിരയായത്. 

അതേസമയം മകനെ മര്‍ദ്ദിച്ചതിനെതിരെ ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നൽകിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ശാരീരികമായി മർദ്ദിച്ച രണ്ട് പേരടക്കം   8 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചു.

Also Read: Palakkad Sreenivasan Murder : പാലക്കാട് RSS നേതാവിന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ

സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് നഗ്‌നനാക്കി മര്‍ദിക്കുകയായിരുന്നു.  മർദ്ദനത്തിൽ ഭയന്ന കുട്ടി മാനസികമായി തകർന്ന അവസ്ഥയിൽ എത്തിയിരുന്നു. പിന്നീട് ദിവസങ്ങൾക്ക്  ശേഷം റാഗിങ്ങിനെക്കുറിച്ചുള്ള വിവരം വിദ്യാര്‍ത്ഥി തന്നെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

Also Read:  പാലക്കാട് RSS നേതാവിന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ

അതേസമയം സംഭവത്തിൽ ആരോപണത്തിന് വിധേയരായ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കുട്ടിയുടെ പിതാവാണ് സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരോട് വിശദീകരിച്ചത്. വിവാദമായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News