റോഡിന് കുറുകെ കാർ മാറ്റാൻ ഹോൺ , കാർ രണ്ടംഗസംഘം അടിച്ചു തകർത്തു

റോഡിൽ കുറുകെ നിർത്തിയിട്ടിരുന്ന കാർ മാറ്റാനായാണ് അഞ്ജലി ഹോൺ മുഴക്കിയത്. ഇതിൽ പ്രകോപിതരായ പ്രതികൾ തല്ലിതകർക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 10:13 PM IST
  • പ്രകോപിതരായ പ്രതികൾ അഞ്ജലിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു
  • വാഹനം മുന്നോട്ട് എടുത്തപ്പോൾ പിന്നാലെ എത്തി തടഞ്ഞു നിർത്തി
  • തിങ്കളാഴ്ചരാവിലെ തന്നെ അഖിൽ രൂപിനെയും ജെമിനി ജസ്റ്റിനെയും പൊലീസ് പിടികൂടി
റോഡിന് കുറുകെ കാർ മാറ്റാൻ ഹോൺ , കാർ രണ്ടംഗസംഘം അടിച്ചു തകർത്തു

കൊല്ലം: അഞ്ചാലുംമൂട്ടിൽ വാഹനത്തിന്റെ ഹോൺ മുഴക്കിയതിന് യുവതി ഓടിച്ചിരുന്ന കാർ രണ്ടംഗസംഘം അടിച്ചു തകർത്തു. തിരുവനന്തപുരം സ്വദേശി അഞ്ജലി രഘുനാഥന്റെ വാഹനമാണ് ആക്രമിച്ചത്. മങ്ങാട് സ്വദേശികളായ  അഖിൽ രൂപ്, ജെമിനി ജെമിനി ജസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ട് മണിക്ക് കടവൂർ ബൈപാസിലായിരുന്നു സംഭവം.
 
യാത്രയ്ക്കിടെ റോഡിൽ കുറുകെ നിർത്തിയിട്ടിരുന്ന കാർ മാറ്റാനായാണ് അഞ്ജലി ഹോൺ മുഴക്കിയത്. ഇതിൽ പ്രകോപിതരായ പ്രതികൾ അഞ്ജലിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. വാഹനം മുന്നോട്ട് എടുത്തപ്പോൾ പിന്നാലെ എത്തി തടഞ്ഞു നിർത്തി മുന്നിലെ ഗ്ലാസ്‌ അടിച്ചുതകർത്തു.അഞ്ജലിയുടെ ഭർത്താവ് അമൽ  ഭർതൃസഹോദരൻ സമൽ ഷേഹു എന്നിവർ ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്നു.

തിങ്കളാഴ്ചരാവിലെ തന്നെ അഖിൽ രൂപിനെയും ജെമിനി ജസ്റ്റിനെയും പൊലീസ് പിടികൂടി.പ്രതികൾക്കെതിരെ സ്ത്രീകളെ ആക്രമിക്കൽ, സംഘംചേർന്നുള്ള ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടിട്ടുള്ളത്.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News